ബി.ജെ.പി. നേതാവിന്റെ വീടിന് നേര്‍ക്ക് ബിയര്‍കുപ്പിയെറിഞ്ഞു; ജനല്‍ഗ്ലാസുകള്‍ തകര്‍ന്നു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിനടുത്ത നെല്ലിക്കാട്ട് ബി.ജെ.പി നേതാവിന്റെ വീടിന് നേരെ ബൈക്കിലെത്തിയ സംഘം ബിയര്‍കുപ്പിയെറിഞ്ഞു. ബി.ജെ.പി പ്രാദേശികനേതാവ് നെല്ലിക്കാട്ട് ഉദയംകുന്നിലെ വി.വി കമ്മാരന്റെ വീടിന് നേരെയാണ് അക്രമണം നടന്നത്. ഇന്ന് പുലര്‍ച്ചെ 12.30 മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ സംഘം കമ്മാരന്റെ വീട്ടിലേക്ക് ബിയര്‍കുപ്പിയെറിഞ്ഞ ശേഷം സ്ഥലംവിടുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും ചിലര്‍ ബൈക്കില്‍ കടന്നുകളയുന്നത് കണ്ടു. ജനല്‍ചില്ലുകള്‍ വീട്ടിനകത്തേക്ക് ചിതറിവീണ നിലയിലാണ്. ഇക്കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട ഇവിടത്തെ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ വീട്ടിലേക്ക് സി.പി.എം പ്രവര്‍ത്തകര്‍ ജാഥ […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിനടുത്ത നെല്ലിക്കാട്ട് ബി.ജെ.പി നേതാവിന്റെ വീടിന് നേരെ ബൈക്കിലെത്തിയ സംഘം ബിയര്‍കുപ്പിയെറിഞ്ഞു.
ബി.ജെ.പി പ്രാദേശികനേതാവ് നെല്ലിക്കാട്ട് ഉദയംകുന്നിലെ വി.വി കമ്മാരന്റെ വീടിന് നേരെയാണ് അക്രമണം നടന്നത്. ഇന്ന് പുലര്‍ച്ചെ 12.30 മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ സംഘം കമ്മാരന്റെ വീട്ടിലേക്ക് ബിയര്‍കുപ്പിയെറിഞ്ഞ ശേഷം സ്ഥലംവിടുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും ചിലര്‍ ബൈക്കില്‍ കടന്നുകളയുന്നത് കണ്ടു. ജനല്‍ചില്ലുകള്‍ വീട്ടിനകത്തേക്ക് ചിതറിവീണ നിലയിലാണ്. ഇക്കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട ഇവിടത്തെ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ വീട്ടിലേക്ക് സി.പി.എം പ്രവര്‍ത്തകര്‍ ജാഥ നടത്തിയിരുന്നു. പരേതനായ ബി.ജെ.പി നേതാവ് ഉമാനാഥറാവുവിന്റെ വീടിന് മുന്നില്‍ പടക്കം പൊട്ടിക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളുടെ തുടര്‍ച്ചയാണോ വീടിന് നേരെ കുപ്പിയെറിഞ്ഞ സംഭവമെന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തവരികയാണ്.

Related Articles
Next Story
Share it