ബെദിര പ്രീമിയര്‍ ലീഗ്: ട്രന്റ് ഫൈറ്റേഴ്‌സ് ജേതാക്കള്‍

ദുബായ്: ബെദിര സ്വദേശികളെ പങ്കെടുപ്പിച്ച് ദുബായില്‍ നാല് ടീമുകളിലായി നടത്തിയ പ്രീമിയര്‍ ലീഗ് സമാപിച്ചു. ഫൈനലില്‍ തന്‍വീഹ് സ്ട്രൈക്കേഴ്സ് പത്ത് റണ്‍സിന് പരാജയപ്പെടുത്തി. ട്രന്റ് ഫൈറ്റേഴ്സ് ജേതാക്കളായി.യു.എ.ഇ ഗോള്‍ഡന്‍ വിസ കരസ്ഥമാക്കിയതിന് സജീദ് അബ്ദുറഹ്മാന്‍, കോവിഡ് കലാ സന്നദ്ധ പ്രവത്തനങ്ങള്‍ക്ക് സജീദ് ഒലത്തിരി, സാമൂഹിക സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായ അബ്ദു സലാം ബബ്രാണി എന്നിവരെ കൂട്ടായ്മ ആദരിച്ചു. അബ്ദുല്‍ റാസാഖ് ഹാജി, ഹാരിസ് ബെദിര, ഷാനിദ് ബെദിര എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.വിജയികള്‍ക്ക് സജീദ് അബ്ദുല്‍ റഹ്മാന്‍, അബ്ദുല്‍ […]

ദുബായ്: ബെദിര സ്വദേശികളെ പങ്കെടുപ്പിച്ച് ദുബായില്‍ നാല് ടീമുകളിലായി നടത്തിയ പ്രീമിയര്‍ ലീഗ് സമാപിച്ചു. ഫൈനലില്‍ തന്‍വീഹ് സ്ട്രൈക്കേഴ്സ് പത്ത് റണ്‍സിന് പരാജയപ്പെടുത്തി. ട്രന്റ് ഫൈറ്റേഴ്സ് ജേതാക്കളായി.
യു.എ.ഇ ഗോള്‍ഡന്‍ വിസ കരസ്ഥമാക്കിയതിന് സജീദ് അബ്ദുറഹ്മാന്‍, കോവിഡ് കലാ സന്നദ്ധ പ്രവത്തനങ്ങള്‍ക്ക് സജീദ് ഒലത്തിരി, സാമൂഹിക സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായ അബ്ദു സലാം ബബ്രാണി എന്നിവരെ കൂട്ടായ്മ ആദരിച്ചു. അബ്ദുല്‍ റാസാഖ് ഹാജി, ഹാരിസ് ബെദിര, ഷാനിദ് ബെദിര എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.
വിജയികള്‍ക്ക് സജീദ് അബ്ദുല്‍ റഹ്മാന്‍, അബ്ദുല്‍ സലാം ബബ്രാണി ട്രോഫി സമ്മാനിച്ചു. അബൂബക്കര്‍ ബി.കെ, അബ്ദുള്ള ബി.എം.സി, അഹ്മദ് അബൂബക്കര്‍, ഹനീഫ മീത്തല്‍, ശിഹാബ് ശുക്രിയ, റിയാസ് ടി.കെ, മുനീര്‍ ടി.ഐ, അബൂബക്കര്‍ എ.എ, ഹമീദ് എ.എ, അഷ്‌റഫ് പൊവ്വല്‍, ഇസ്മായില്‍ മാന്യ, റഫീഖ് പുത്തൂര്‍, സാദിഖ് ടിപ്പുനഗര്‍, ഷബീര്‍ ടിപ്പുനഗര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it