തമിഴ്‌നാട് മുഖ്യമന്ത്രിയായി എം.കെ. സ്റ്റാലിന്‍ അധികാരമേറ്റു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി എം.കരുണാനിധിയുടെ മകനും ഡി.എം.കെ നേതാവുമായ എം.കെ. സ്റ്റാലിന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ന് രാവിലെ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ചെന്നൈയിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ സ്റ്റാലിനൊപ്പം 33 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇത് ആറാം തവണയാണ് തമിഴ്‌നാട്ടില്‍ ഡി.എം.കെ. സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതെങ്കിലും സ്റ്റാലിന്‍ ആദ്യമായാണ് മുഖ്യമന്ത്രിയാവുന്നത്. നേരത്തെ ഉപമുഖ്യമന്ത്രിയായിരുന്നു. 234 അംഗ നിയമസഭയില്‍ 159 സീറ്റുകളാണ് ഡി.എം.കെ സഖ്യത്തിനു ലഭിച്ചത്. ഡി.എം.കെക്ക് മാത്രം 133 സീറ്റുകളുണ്ട്. […]

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി എം.കരുണാനിധിയുടെ മകനും ഡി.എം.കെ നേതാവുമായ എം.കെ. സ്റ്റാലിന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ന് രാവിലെ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ചെന്നൈയിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ സ്റ്റാലിനൊപ്പം 33 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ഇത് ആറാം തവണയാണ് തമിഴ്‌നാട്ടില്‍ ഡി.എം.കെ. സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതെങ്കിലും സ്റ്റാലിന്‍ ആദ്യമായാണ് മുഖ്യമന്ത്രിയാവുന്നത്. നേരത്തെ ഉപമുഖ്യമന്ത്രിയായിരുന്നു. 234 അംഗ നിയമസഭയില്‍ 159 സീറ്റുകളാണ് ഡി.എം.കെ സഖ്യത്തിനു ലഭിച്ചത്. ഡി.എം.കെക്ക് മാത്രം 133 സീറ്റുകളുണ്ട്. മന്ത്രിമാരില്‍ 19 പേര്‍ നേരത്തെയും മന്ത്രിമാരായിരുന്നവരാണ്. 15 പേര്‍ പുതുമുഖങ്ങളാണ്. സഖ്യകക്ഷി നേതാക്കളായ തമിഴ്‌നാട് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.എസ്. അളഗിരി, എം.ഡി.എം.കെ. മേധാവി വൈകോ, വി.സി.കെ. അധ്യക്ഷന്‍ തോല്‍ തിരുമാവലവന്‍, സി.പി.എം. സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി ആര്‍ മുത്തരാശന്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു.

Related Articles
Next Story
Share it