ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് കേസ്: അധോലോക കുറ്റവാളി രവി പൂജാരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു
കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് കേസില്‍ മുഖ്യപ്രതിയായ അധോലോക കുറ്റവാളി രവി പൂജാരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. എട്ടുദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. കൊച്ചി പനമ്പിള്ളിനഗറിലെ ബ്യൂട്ടിപാര്‍ലറില്‍ വെടിവെപ്പ് നടത്തിയ കേസിലാണ് നടപടി. ക്രൈംബ്രാഞ്ച് നല്‍കിയ അപേക്ഷയിലാണ് എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (സാമ്പത്തികം) കോടതിയാണ് പ്രതിയെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്. ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ഇയാളെ രണ്ടുദിവസത്തിനകം കൊച്ചിയിലെത്തിക്കും. കഴിഞ്ഞ മാര്‍ച്ച് മുതല്‍ കസ്റ്റഡിയില്‍ വാങ്ങാന്‍ ക്രൈംബ്രാഞ്ച് ശ്രമം നടത്തുന്നുണ്ടെങ്കിലും വിജയിച്ചിരുന്നില്ല. അതിനുമുമ്പ് തന്നെ […]

കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് കേസില്‍ മുഖ്യപ്രതിയായ അധോലോക കുറ്റവാളി രവി പൂജാരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. എട്ടുദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. കൊച്ചി പനമ്പിള്ളിനഗറിലെ ബ്യൂട്ടിപാര്‍ലറില്‍ വെടിവെപ്പ് നടത്തിയ കേസിലാണ് നടപടി. ക്രൈംബ്രാഞ്ച് നല്‍കിയ അപേക്ഷയിലാണ് എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (സാമ്പത്തികം) കോടതിയാണ് പ്രതിയെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്.
ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ഇയാളെ രണ്ടുദിവസത്തിനകം കൊച്ചിയിലെത്തിക്കും. കഴിഞ്ഞ മാര്‍ച്ച് മുതല്‍ കസ്റ്റഡിയില്‍ വാങ്ങാന്‍ ക്രൈംബ്രാഞ്ച് ശ്രമം നടത്തുന്നുണ്ടെങ്കിലും വിജയിച്ചിരുന്നില്ല. അതിനുമുമ്പ് തന്നെ മുംബൈ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയതാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് തടസ്സമായത്. കഴിഞ്ഞ ദിവസമാണ് മുംബൈ പൊലീസ് പൂജാരിയെ തിരികെ ബംഗളൂരു ജയിലിലെത്തിച്ചത്.
മഹാരാഷ്ട്രയില്‍ 49 കേസില്‍ പ്രതിയാണ് രവി പൂജാരി. 2018 ഡിസംബര്‍ 15നാണ് നടി ലീന മരിയ പോളിന്റെ പനമ്പിള്ളി നഗറിലെ ബ്യൂട്ടിപാര്‍ലറില്‍ ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയത്. ലീനയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ക്വട്ടേഷന്‍ നല്‍കിയതായാണ് രവി പൂജാരിക്കെതിരായ ആരോപണം. കേസില്‍ മൂന്നാം പ്രതിയാണ് ഇയാള്‍. മറ്റ് പ്രതികള്‍ നേരത്തേ പിടിയിലായിരുന്നു.