കുന്താപുരത്തെ മൊബൈല്‍ കട ഉടമയെ തട്ടിക്കൊണ്ടുപോയി 4.64 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ യുവതിയും യുവാവും അറസ്റ്റില്‍
കുന്താപുരം: കുന്താപുരത്തെ മൊബൈല്‍ ഫോണ്‍ കട ഉടമയെ തട്ടിക്കൊണ്ടുപോയി 4.64 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ യുവതിയെയും യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.ദല്‍ഹിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ പ്രിയങ്ക സാഹ്നി( 25), കോട്ടേശ്വറിലെ മുക്താര്‍ എന്നിവരെയാണ് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്. കുന്താപുര പഴയ ബസ് സ്റ്റാന്‍ഡിന് സമീപം 'മൊബൈല്‍ എക്‌സ്' എന്ന മൊബൈല്‍ ഫോണ്‍ ഷോപ്പ് നടത്തുന്ന മുസ്തഫയെ സെപ്റ്റംബര്‍ 17 ന് പ്രതികള്‍ വാഹനത്തില്‍ തട്ടിക്കൊണ്ടുപോകുകയും 4.64 ലക്ഷം രൂപ തട്ടിയെടുക്കുകയും […]

കുന്താപുരം: കുന്താപുരത്തെ മൊബൈല്‍ ഫോണ്‍ കട ഉടമയെ തട്ടിക്കൊണ്ടുപോയി 4.64 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ യുവതിയെയും യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.ദല്‍ഹിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ പ്രിയങ്ക സാഹ്നി( 25), കോട്ടേശ്വറിലെ മുക്താര്‍ എന്നിവരെയാണ് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്. കുന്താപുര പഴയ ബസ് സ്റ്റാന്‍ഡിന് സമീപം 'മൊബൈല്‍ എക്‌സ്' എന്ന മൊബൈല്‍ ഫോണ്‍ ഷോപ്പ് നടത്തുന്ന മുസ്തഫയെ സെപ്റ്റംബര്‍ 17 ന് പ്രതികള്‍ വാഹനത്തില്‍ തട്ടിക്കൊണ്ടുപോകുകയും 4.64 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്‌തെന്നാണ് കേസ്. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ പ്രതികള്‍ ബംഗളൂരുവിലേക്ക് കടന്നിരുന്നു. പൊലീസ് അവിടെയെത്തിയപ്പോള്‍ പ്രതികള്‍ ദല്‍ഹിയിലേക്ക് പോയി. വിമാനത്തില്‍ പൊലീസ് ദല്‍ഹിയിലേക്കെത്തിയതോടെ പ്രതികള്‍ അഹമ്മദാബാദിലേക്ക് മുങ്ങി. തുടര്‍ന്ന് പൊലീസ് അവരെ കാറില്‍ പിന്തുടര്‍ന്നെങ്കിലും രണ്ടുപേരും ആയിരം കിലോമീറ്റര്‍ ദൂരം പിന്നിട്ടിരുന്നു. അഹമ്മദാബാദിലെത്തിയ ശേഷം പൊലീസുകാര്‍ വീണ്ടും അന്വേഷണം നടത്തിയപ്പോള്‍ പ്രിയങ്കയും മുക്താറും ഒരു ഹോട്ടലിലെ മുറിയിലുള്ളതായി കണ്ടെത്തി. കുന്താപുരം പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ സദാശിവ ഗൗരോജി, കൊല്ലൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ നാസര്‍ ഹുസൈന്‍, മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ മുറിയില്‍ റെയ്ഡ് നടത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയും പണം പിടിച്ചെടുക്കുകയും ചെയ്തു. പിന്നീട് രണ്ട് പ്രതികളെയും വിമാനത്തില്‍ ബംഗളൂരുവിലെത്തിച്ചു. വെള്ളിയാഴ്ച വൈകിട്ട് റണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. ഇരുവരെയും കോടതി റിമാണ്ട് ചെയ്തു.