ഒരു കാല്‍നട യാത്രയുടെ മനോഹരമായ പ്രഭാതം

തളങ്കര കാത്തുനിന്ന പ്രഭാതമായിരുന്നു ഇന്നത്തേത്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രചരണാര്‍ത്ഥം തളങ്കര തെരുവത്ത് സ്‌പോര്‍ട്ടിംഗ് ക്ലബ്ബ് അംഗങ്ങളായ ടി.പി. അസ്‌ലമും മുജീബ് റഹ്‌മാനും കാസര്‍കോട് നിന്ന് കന്യാകുമാരിയിലേക്ക് കാല്‍നട യാത്ര നടത്തുന്നതിന്റെ ഫ്‌ളാഗ്ഓഫ് ചടങ്ങ് കാണാന്‍ അതിരാവിലെ തന്നെ നിരവധി പേര്‍ തെരുവത്ത് എത്തിയിരുന്നു. കാല്‍നട യാത്രകള്‍ അപൂര്‍വ്വ സംഭവമല്ല. കാല്‍ നടയായും ഇരുചക്രവാഹനത്തിലും ഇന്ത്യമുഴുവന്‍ നടന്നവരുണ്ട്. എന്നാല്‍ തളങ്കരയുടെ ചരിത്രത്തില്‍ ഇത് ആദ്യത്തെ സംഭവമാണ്. ഒരുപാട് ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മണ്ണാണ് തെരുവത്ത് പ്രദേശം. […]

തളങ്കര കാത്തുനിന്ന പ്രഭാതമായിരുന്നു ഇന്നത്തേത്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രചരണാര്‍ത്ഥം തളങ്കര തെരുവത്ത് സ്‌പോര്‍ട്ടിംഗ് ക്ലബ്ബ് അംഗങ്ങളായ ടി.പി. അസ്‌ലമും മുജീബ് റഹ്‌മാനും കാസര്‍കോട് നിന്ന് കന്യാകുമാരിയിലേക്ക് കാല്‍നട യാത്ര നടത്തുന്നതിന്റെ ഫ്‌ളാഗ്ഓഫ് ചടങ്ങ് കാണാന്‍ അതിരാവിലെ തന്നെ നിരവധി പേര്‍ തെരുവത്ത് എത്തിയിരുന്നു.
കാല്‍നട യാത്രകള്‍ അപൂര്‍വ്വ സംഭവമല്ല. കാല്‍ നടയായും ഇരുചക്രവാഹനത്തിലും ഇന്ത്യമുഴുവന്‍ നടന്നവരുണ്ട്. എന്നാല്‍ തളങ്കരയുടെ ചരിത്രത്തില്‍ ഇത് ആദ്യത്തെ സംഭവമാണ്. ഒരുപാട് ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മണ്ണാണ് തെരുവത്ത് പ്രദേശം. തെരുവത്തെ വോളിബോള്‍ മൈതാനം ചരിത്രത്തില്‍ ഇടം പിടിച്ച ഒരുപാട് സംഭവങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇവിടെ നിന്നാണ് ടി.പി. അസ്‌ലമും മുജീബ് റഹ്‌മാനും കന്യാകുമാരിയിലേക്ക് കാല്‍നടയാത്ര ആരംഭിച്ചത്. വയനാട് ജില്ല ഒഴികെ കേരളത്തിന്റെ മറ്റ് 13 ജില്ലകളിലൂടെയും അവര്‍ കടന്നുപോകും. ദേശീയ തലത്തില്‍തന്നെ ശ്രദ്ധിക്കപ്പെട്ട നിരവധി താരങ്ങള്‍ക്ക് ജന്മം നല്‍കിയ മണ്ണാണ് തളങ്കരയെങ്കിലും ഇത്രയും ദൂരെ ഇവിടെ നിന്ന് ആരും കാല്‍നട യാത്ര നടത്തിയിട്ടില്ല. അതുകൊണ്ട് തന്നെ അസ്‌ലമിന്റെയും മുജീബ് റഹ്‌മാന്റെയും യാത്രയുടെ തുടക്കം കാണാന്‍ രാവിലെ ആറ് മണിക്ക് മുമ്പ് തന്നെ തെരുവത്ത് പ്രദേശത്തെ ചെറുപ്പക്കാര്‍ ഒന്നടങ്കം എത്തിയിരുന്നു. തളങ്കരയില്‍ നിന്നുള്ള മറ്റു പലരും ഫ്‌ളാഗ് ഓഫ് ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തി.
കാല്‍നട യാത്രകള്‍ക്ക് ലക്ഷ്യങ്ങള്‍ പലതുണ്ടാകാറുണ്ടെങ്കിലും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രചരണാര്‍ത്ഥമുള്ള യാത്ര അപൂര്‍വ്വമാണ്. തെരുവത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നജാത്ത് വിദ്യാഭ്യാസ സ്ഥാപനത്തിന് കീഴില്‍ ശുഭ്രവസ്ത്രമണിഞ്ഞ് കുറേ കുട്ടികള്‍ പഠിക്കുന്നുണ്ട്. നന്മയിലൂന്നിയ ജീവിതമാണ് അവരുടെ ലക്ഷ്യം. ഇത്തരം ഒരു തലമുറ വളര്‍ന്നു വരുന്നത് കാലഘട്ടത്തിന് വെളിച്ചം പകരുമെന്ന ചിന്തയില്‍ നിന്നാണ് ഈ സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി നാട് ഒന്നടങ്കം കൈകോര്‍ത്ത് നില്‍ക്കുന്നത്. നജാത്ത് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രചരണത്തിനും ധനസമാഹരണത്തിനും വേണ്ടിയാണ് അസ്‌ലമും മുജീബ് റഹ്‌മാനും കേരളം മുഴുവന്‍ നടക്കുന്നതെന്ന് അറിയുമ്പോള്‍ അവരുടെയും മഹത്വം ഏറുന്നു. തെരുവത്ത് സ്‌പോര്‍ട്ടിംഗ് ക്ലബ്ബാണ് ഇത്തരമൊരു കാല്‍നടയാത്രക്ക് മേല്‍നോട്ടം വഹിക്കുന്നത്. ക്രിക്കറ്റിലും ഫുട്‌ബോളിലും അടക്കം നിരവധി താരങ്ങളെ വാര്‍ത്തെടുത്ത തെരുവത്ത് സ്‌പോര്‍ട്ടിംഗ് ക്ലബ്ബ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വളര്‍ച്ച ലക്ഷ്യമാക്കി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നാട് ഒന്നടങ്കം കയ്യടിയോടെയാണ് വരവേല്‍ക്കുന്നത്. കെ.എം. അബ്ദുല്‍ റഹ്‌മാന്‍ കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ അമരത്ത് എത്തിയത് തെരുവത്ത് സ്‌പോര്‍ട്ടിംഗ് ക്ലബ്ബിലൂടെയാണ്. അടുത്ത കാലത്തായി അഫ്‌സല്‍ഖാന്റെയും ഷബീര്‍ പൊയക്കരയുടെയും വേര്‍പാട് ഉണ്ടാക്കിയ കണ്ണീരിനിടയിലും നന്മയാര്‍ന്ന പ്രവര്‍ത്തനങ്ങളുമായി തെരുവത്ത് സ്‌പോര്‍ട്ടിംഗ് ക്ലബ്ബ് പ്രയാണം തുടരുകയാണ്. പ്രശസ്ത നാടക നടനും ഹ്രസ്വകാലം കാസര്‍കോട് നഗരസഭയുടെ വൈസ് ചെയര്‍മാനുമായിരുന്ന ടി.പി. അബ്ദുല്ലയുടെ മകനാണ് അസ്‌ലം. തെരുവത്ത് സ്‌പോര്‍ട്ടിംഗ് ക്ലബ്ബിന്റെ ക്രിക്കറ്റ് താരവുമായിരുന്നു. കാസര്‍കോട്ടെ പ്രശസ്ത ആര്‍ക്കിടെക്റ്റ് കെ.എം. റൗഫിന്റെ മകനാണ് മുജീബ് റഹ്‌മാന്‍. ബിസിനസ് സംബന്ധമായ എല്ലാ തിരക്കുകളും മാറ്റി വെച്ചാണ് 600 കിലോമീറ്ററില്‍ അധികം ദൂരമുള്ള, 21ദിവസം നീണ്ടു നില്‍ക്കുന്ന കാല്‍നട യാത്രക്ക് ഇരുവരും തുടക്കമിട്ടത്.

Related Articles
Next Story
Share it