അവകാശ നിഷേധങ്ങള്‍ക്കെതിരെ യോജിച്ച പ്രക്ഷോഭത്തിനു തയ്യാറാവണം-എസ്.ഇ.യു.

കാസര്‍കോട്: ജീവനക്കാരുടെ അവകാശങ്ങള്‍ തുടര്‍ച്ചയായി നിഷേധിക്കുന്ന ഇടത് സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ മുഴുവന്‍ ജീവനക്കാരും സര്‍വ്വീസ് സംഘടനകളും യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാകണമെന്നും മെഡിസെപ്പ് പദ്ധതിയില്‍ നിന്നും കമ്മീഷന്‍ പറ്റുന്ന ലജ്ജാകരമായ നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ (എസ്.ഇ.യു) സംസ്ഥാന സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ലീവ് സറണ്ടര്‍ നിഷേധിച്ചും സംസ്ഥാനം രൂക്ഷമായ വിലക്കയറ്റം നേരിടുമ്പോള്‍ ക്ഷാമബത്തകള്‍ അനുവദിക്കാതെയും സര്‍ക്കാര്‍ ജീവനക്കാരെ ദ്രോഹിക്കുകയാണ്. മെഡിസെപ്പ് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി മതിയായ ചികിത്സാ സൗകര്യങ്ങളോ സര്‍ക്കാര്‍ വിഹിതമോ ഉറപ്പു […]

കാസര്‍കോട്: ജീവനക്കാരുടെ അവകാശങ്ങള്‍ തുടര്‍ച്ചയായി നിഷേധിക്കുന്ന ഇടത് സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ മുഴുവന്‍ ജീവനക്കാരും സര്‍വ്വീസ് സംഘടനകളും യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാകണമെന്നും മെഡിസെപ്പ് പദ്ധതിയില്‍ നിന്നും കമ്മീഷന്‍ പറ്റുന്ന ലജ്ജാകരമായ നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ (എസ്.ഇ.യു) സംസ്ഥാന സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
ലീവ് സറണ്ടര്‍ നിഷേധിച്ചും സംസ്ഥാനം രൂക്ഷമായ വിലക്കയറ്റം നേരിടുമ്പോള്‍ ക്ഷാമബത്തകള്‍ അനുവദിക്കാതെയും സര്‍ക്കാര്‍ ജീവനക്കാരെ ദ്രോഹിക്കുകയാണ്. മെഡിസെപ്പ് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി മതിയായ ചികിത്സാ സൗകര്യങ്ങളോ സര്‍ക്കാര്‍ വിഹിതമോ ഉറപ്പു വരുത്താതെ സര്‍ക്കാരിന് ലാഭമുണ്ടാക്കുന്ന പദ്ധതിയാക്കി അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. മാനദണ്ഡ വിരുദ്ധ സ്ഥലം മാറ്റങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിച്ചും പെട്രോള്‍ വില വര്‍ധിപ്പിച്ചും കേന്ദ്ര സര്‍ക്കാര്‍ സാധരണക്കാരെ ദുരിതത്തിലാക്കുന്നു. കേന്ദ്ര-കേരള സര്‍ക്കാരുകളുടെ കൊള്ളരുതായ്മകള്‍ക്കെതിരെ ഭിന്നതകള്‍ മാറ്റി വെച്ച് പ്രക്ഷോഭങ്ങളില്‍ അണി ചേരണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. സമാപന സമ്മേളനം എ.കെ. എം.അഷ്‌റഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. അക്ബറലി പാറേക്കോട് അദ്ധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസ മുഖ്യാതിഥിയായിരുന്നു.
സി.എം. അസ്‌കര്‍, എസ് ഷമീം സംസ്ഥാന സെക്രട്ടറി സലാം കരുവാറ്റ, ടി.എ.സലീം, ജില്ലാ പ്രസിഡണ്ട് അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it