ഐ.പി.എല്ലിലെ ബാക്കി മത്സരങ്ങള്‍ യു.എ.ഇയില്‍; സെപ്റ്റംബറില്‍ ആരംഭിക്കുമെന്ന് ബി.സി.സി.ഐ
മുംബൈ: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ നിര്‍ത്തിവെച്ച ഐ.പി.എല്‍ പുനരാരംഭിക്കാനൊരുങ്ങി ബി.സി.സി.ഐ. ഇന്ത്യയില്‍ കോവിഡ് വ്യാപനത്തില്‍ മാറ്റമില്ലാത്ത സാഹചര്യത്തില്‍ ബാക്കി മത്സരങ്ങള്‍ യു.എ.ഇയില്‍ നടത്താനാണ് തീരുമാനം. വിര്‍ച്വല്‍ ആയി ചേര്‍ന്ന പ്രത്യേക ജനറല്‍ യോഗത്തിന് ശേഷമാണ് ശനിയാഴ്ച ബി.സി.സി.ഐ ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ ട്വീറ്റ് ചെയ്തു. 31 മത്സരങ്ങളാണ് ഇനി ഈ സീസണില്‍ ഐ.പി.എല്ലില്‍ ബാക്കിയുള്ളത്. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ ഐ.പി.എല്‍ ബാക്കി മത്സരങ്ങള്‍ നടത്തുമെന്ന് നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നു. ഈ സമയത്ത് ഇന്ത്യയില്‍ […]

മുംബൈ: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ നിര്‍ത്തിവെച്ച ഐ.പി.എല്‍ പുനരാരംഭിക്കാനൊരുങ്ങി ബി.സി.സി.ഐ. ഇന്ത്യയില്‍ കോവിഡ് വ്യാപനത്തില്‍ മാറ്റമില്ലാത്ത സാഹചര്യത്തില്‍ ബാക്കി മത്സരങ്ങള്‍ യു.എ.ഇയില്‍ നടത്താനാണ് തീരുമാനം. വിര്‍ച്വല്‍ ആയി ചേര്‍ന്ന പ്രത്യേക ജനറല്‍ യോഗത്തിന് ശേഷമാണ് ശനിയാഴ്ച ബി.സി.സി.ഐ ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ ട്വീറ്റ് ചെയ്തു.
31 മത്സരങ്ങളാണ് ഇനി ഈ സീസണില്‍ ഐ.പി.എല്ലില്‍ ബാക്കിയുള്ളത്. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ ഐ.പി.എല്‍ ബാക്കി മത്സരങ്ങള്‍ നടത്തുമെന്ന് നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നു. ഈ സമയത്ത് ഇന്ത്യയില്‍ മണ്‍സൂണ്‍ സീസണായതിനാലാണ് യു.എ.ഇയിലേക്ക് മാറ്റുന്നതെന്ന് ജയ് ഷാ പറഞ്ഞു. സെപ്റ്റംബര്‍ 19 അല്ലെങ്കില്‍ 20ന് മത്സരങ്ങള്‍ തുടങ്ങുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ അന്തിമതീരുമാനം ആയിട്ടില്ല.
അതേസമയം ഇന്ത്യയില്‍ ട്വന്റി 20 ലോകകപ്പ് നടത്തുന്നതിന് കൂടുല്‍ സമയം അനുവദിക്കണമെന്ന് ഐസിസിയോട് ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.