ഇനി ടാറ്റ ഐ.പി.എല്‍; വിവോയ്ക്ക് പകരം ടൈറ്റില്‍ സ്പോണ്‍സറായി ടാറ്റ ഗ്രൂപ്പ്
മുംബൈ: ടീം പൊളിച്ചുവാര്‍ത്ത് പുതിയ ടീമുകളെ ഉള്‍ക്കൊള്ളിച്ച് മുഖം മിനുക്കി വരുന്ന ഐ.പി.എല്ലില്‍ പുതിയ സീസണ്‍ മുതല്‍ ടൈറ്റില്‍ സ്‌പോണ്‍സറിലും മാറ്റം. വിവോ ഐ.പി.എല്‍ ഇനി ടാറ്റ ഐ.പി.എല്‍ എന്ന്് അറിയപ്പെടും. മുഖ്യ സ്‌പോണ്‍സറായിരുന്ന ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ വിവോയ്ക്കു പകരക്കാരായി ടാറ്റ എത്തും. ഇന്ന് നടന്ന ഐപിഎല്‍ ഭരണസമിതി യോഗത്തിലാണ് പുതിയ സ്പോണ്‍സറെ തെരഞ്ഞെടുത്തത്. ഐ.പി.എല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ ഇക്കാര്യം വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് സ്ഥിരീകരിച്ചു. ഐപിഎല്‍ ടൈറ്റില്‍ സ്പോണ്‍സറായി ടാറ്റ എത്തുകയാണെന്ന് അദ്ദേഹം […]

മുംബൈ: ടീം പൊളിച്ചുവാര്‍ത്ത് പുതിയ ടീമുകളെ ഉള്‍ക്കൊള്ളിച്ച് മുഖം മിനുക്കി വരുന്ന ഐ.പി.എല്ലില്‍ പുതിയ സീസണ്‍ മുതല്‍ ടൈറ്റില്‍ സ്‌പോണ്‍സറിലും മാറ്റം. വിവോ ഐ.പി.എല്‍ ഇനി ടാറ്റ ഐ.പി.എല്‍ എന്ന്് അറിയപ്പെടും. മുഖ്യ സ്‌പോണ്‍സറായിരുന്ന ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ വിവോയ്ക്കു പകരക്കാരായി ടാറ്റ എത്തും. ഇന്ന് നടന്ന ഐപിഎല്‍ ഭരണസമിതി യോഗത്തിലാണ് പുതിയ സ്പോണ്‍സറെ തെരഞ്ഞെടുത്തത്.
ഐ.പി.എല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ ഇക്കാര്യം വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് സ്ഥിരീകരിച്ചു. ഐപിഎല്‍ ടൈറ്റില്‍ സ്പോണ്‍സറായി ടാറ്റ എത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ടാറ്റ വക്താവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, സ്പോണ്‍സര്‍ഷിപ്പ് തുകയെക്കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല. ഈ വര്‍ഷത്തേക്ക് മാത്രമാണ് കരാറെന്നാണ് വിവരം.
2018ല്‍ 2022 വരെയുള്ള ഐ.പി.എല്‍ ടൈറ്റില്‍ അവകാശമാണ് വിവോ സ്വന്തമാക്കിയിരുന്നത്. 2,200 കോടി രൂപയായിരുന്നു സ്പോണ്‍സര്‍ഷിപ്പ് തുക. എന്നാല്‍, 2020ലെ ഗാല്‍വാനിലെ ഇന്ത്യ-ചൈന സൈനിക ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഒരു വര്‍ഷത്തേക്ക് ഇടവേളയെടുത്തിരുന്നു. തുടര്‍ന്ന് ഡ്രീം11 ആയിരുന്നു കഴിഞ്ഞ സീസണിലെ ടൈറ്റില്‍ സ്പോണ്‍സര്‍.
വിവോയുടെ സാന്നിധ്യം ഐപിഎല്ലിനും കമ്പനിക്കും ഒരുപോലെ മോശം പബ്ലിസിറ്റിയായി മാറിക്കൊണ്ടിരിക്കുകയായിരുന്നു. ചൈനീസ് ഉല്‍പന്നങ്ങളെക്കുറിച്ച് രാജ്യത്ത് മോശം അഭിപ്രായം നിലനില്‍ക്കുന്നതിനാല്‍ കരാര്‍ കാലാവധി തീരുംമുമ്പ് തന്നെ സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറാന്‍ വിവോ തീരുമാനിക്കുകയായിരുന്നു.
വിവോ പിന്മാറിയെങ്കിലും ബിസിസിഐക്ക് സാമ്പത്തിക നഷ്ടമൊന്നുമുണ്ടാകില്ല. 440 കോടിയുടെ വാര്‍ഷിക സ്പോണ്‍സര്‍ഷിപ്പ് തുക ടാറ്റ നല്‍കുമെന്നാണ് അറിയുന്നത്. സ്പോണ്‍സര്‍ഷിപ്പ് തുകയുടെ 50 ശതമാനം ബിസിസിഐ എടുത്ത് ബാക്കിതുക ഐ.പി.എല്‍ ഫ്രാഞ്ചൈസികള്‍ക്കിടയില്‍ വിതരണം ചെയ്യും.