ക്രിക്കറ്റ് താരങ്ങളായ ആര്‍ അശ്വിന്‍, മിത്തലി രാജ് എന്നിവരെ ഖേല്‍രത്‌ന പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്ത് ബി.സി.സി.ഐ, അര്‍ജുന അവാര്‍ഡിനായി കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുംറ, ശിഖര്‍ ധവാന്‍ എന്നിവര്‍; ഫുട്‌ബോളില്‍ നിന്ന് ഖേല്‍ രത്‌നയ്ക്ക് സുനില്‍ ഛേത്രി
മുംബൈ: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന് ക്രിക്കറ്റില്‍ നിന്ന് സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍, വനിതാ താരം മിത്തലി രാജ് എന്നിവരെ ശുപാര്‍ശ ചെയ്ത് ബി.സി.സി.ഐ. കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുംറ, ശിഖര്‍ ധവാന്‍ എന്നിവരെ അര്‍ജുന പുരസ്‌കാരത്തിനും ശുപാര്‍ശ ചെയ്തു. ഫുട്‌ബോളില്‍ നിന്ന് സുനില്‍ ഛേത്രിയെ ഖേല്‍ രത്‌നയ്ക്കും ബാല ദേവിയെ അര്‍ജുനയ്ക്കും എ.എഫ്.എഫ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. അര്‍ജുന്‍ ചോപ്രയുടെ പേര് ഖേല്‍ രത്‌നയ്ക്കായി അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് […]

മുംബൈ: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന് ക്രിക്കറ്റില്‍ നിന്ന് സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍, വനിതാ താരം മിത്തലി രാജ് എന്നിവരെ ശുപാര്‍ശ ചെയ്ത് ബി.സി.സി.ഐ. കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുംറ, ശിഖര്‍ ധവാന്‍ എന്നിവരെ അര്‍ജുന പുരസ്‌കാരത്തിനും ശുപാര്‍ശ ചെയ്തു. ഫുട്‌ബോളില്‍ നിന്ന് സുനില്‍ ഛേത്രിയെ ഖേല്‍ രത്‌നയ്ക്കും ബാല ദേവിയെ അര്‍ജുനയ്ക്കും എ.എഫ്.എഫ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. അര്‍ജുന്‍ ചോപ്രയുടെ പേര് ഖേല്‍ രത്‌നയ്ക്കായി അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ജൂണ്‍ 21 വരെയായിരുന്നു ദേശീയ അവാര്‍ഡുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീതതി. എന്നാല്‍ പിന്നീട് ഇത് നീട്ടുകയായിരുന്നു. അശ്വിനും മിതാലിയും ഏറെ നാളുകളായി ക്രിക്കറ്റില്‍ രാജ്യത്തിനുവേണ്ടി മികച്ച പ്രകടനം നടത്തുന്നവരാണ്. അശ്വിന്‍ ഇക്കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ടോപ് വിക്കറ്റ് വേട്ടക്കാരനായിരുന്നു.
കഴിഞ്ഞ വര്‍ഷം മണിക ബത്ര, രോഹിത് ശര്‍മ, വിനീഷ് ഫോഗട്ട, റാണി രാംപാല്‍, മാരിയപ്പന്‍ തങ്കവേലു എന്നിവര്‍ക്കാണ് ഖേല്‍രത്ന അവാര്‍ഡുകള്‍ ലഭിച്ചത്. 26 പേര്‍ക്ക് കഴിഞ്ഞ വര്‍ഷം അര്‍ജുന അവാര്‍ഡ് നല്‍കിയിരുന്നു.