ഇന്ത്യ-പാകിസ്ഥാന്‍ പരമ്പരകള്‍ പുനരാരംഭിക്കാനുള്ള സാധ്യത ഒന്നും തന്നെ ഇല്ല; ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി
ദുബൈ: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ പരമ്പരകള്‍ പുനരാരംഭിക്കാനുള്ള സാധ്യത ഒന്നും തന്നെ ഇല്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. നാല്‍പതാമത് ഷാര്‍ജ അന്താരാഷ്ട്ര ബുക്ക് ഫെയറിന്റെ സമാപനത്തോടനുബന്ധിച്ച് സംസാരിക്കവെയാണ് ഗാംഗുലി ഇക്കാര്യത്തെ കുറിച്ച് നിലപാട് വ്യക്തമാക്കിയത്. ഭരണകൂടങ്ങളാണ് ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കേണ്ടതെന്നും ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഇത് ബോര്‍ഡുകളുടെ കയ്യിലല്ല. ലോക ടൂര്‍ണമെന്റുകളില്‍ രണ്ട് ടീമുകളും പരസ്പരം കളിക്കുന്നു. രണ്ട് ടീമുകളും തമ്മിലുള്ള ഉഭയകക്ഷി ക്രിക്കറ്റ് വര്‍ഷങ്ങളായി നിര്‍ത്തിവെച്ചിരിക്കുകയാണ്. അതാത് സര്‍ക്കാരുകള്‍ […]

ദുബൈ: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ പരമ്പരകള്‍ പുനരാരംഭിക്കാനുള്ള സാധ്യത ഒന്നും തന്നെ ഇല്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. നാല്‍പതാമത് ഷാര്‍ജ അന്താരാഷ്ട്ര ബുക്ക് ഫെയറിന്റെ സമാപനത്തോടനുബന്ധിച്ച് സംസാരിക്കവെയാണ് ഗാംഗുലി ഇക്കാര്യത്തെ കുറിച്ച് നിലപാട് വ്യക്തമാക്കിയത്. ഭരണകൂടങ്ങളാണ് ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കേണ്ടതെന്നും ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഇത് ബോര്‍ഡുകളുടെ കയ്യിലല്ല. ലോക ടൂര്‍ണമെന്റുകളില്‍ രണ്ട് ടീമുകളും പരസ്പരം കളിക്കുന്നു. രണ്ട് ടീമുകളും തമ്മിലുള്ള ഉഭയകക്ഷി ക്രിക്കറ്റ് വര്‍ഷങ്ങളായി നിര്‍ത്തിവെച്ചിരിക്കുകയാണ്. അതാത് സര്‍ക്കാരുകള്‍ തമ്മില്‍ പ്രവര്‍ത്തിക്കേണ്ട കാര്യമാണിത്. ഇത് റമീസിന്റെയോ എന്റെയോ കൈയ്യിലല്ല'- ഗാംഗുലി വിശദമാക്കി.
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന നയതന്ത്ര-രാഷ്ട്രീയ പ്രശ്നങ്ങള്‍ കാരണം ഇരുടീമുകളും തമ്മില്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് നേര്‍ക്കുനേര്‍ വരാറുള്ളത്. അത് കൊണ്ട് തന്നെ ചിരവൈരികളുടെ പോരാട്ടങ്ങള്‍ ഇരുടീമുകളുടെയും ആരാധകര്‍ ആവേശത്തോടെയാണ് കാണാറുള്ളത്. ഇത്തവണത്തെ മത്സരത്തിനും ഈ ആവേശത്തിന് തെല്ലും കുറവുണ്ടായിരുന്നില്ല. എന്നാല്‍ പാകിസ്ഥാനെതിരെ പത്ത് വിക്കറ്റിന്റെ വമ്പന്‍ തോല്‍വിയാണ് ഇത്തവണത്തെ ലോകകപ്പില്‍ ഇന്ത്യ വഴങ്ങിയത്. ഇതുവരെ 13 തവണ ലോകകപ്പുകളില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ 12 തവണയും ഇന്ത്യയ്ക്കായിരുന്നു ജയം.