ട്വന്റി 20 ലോകകപ്പ് വേദികളായി, ഫൈനല്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍; പാകിസ്ഥാന്‍ ടീം ഇന്ത്യയിലെത്തും
ന്യൂഡെല്‍ഹി: ഇന്ത്യ വേദിയാകുന്ന ഐസിസി ട്വന്റി20 ലോകക്കപ്പിന്റെ വേദികള്‍ നിശ്ചയിച്ചു. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ മൊട്ടേര നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരിക്കും ഫൈനല്‍ നടക്കുക. ഒമ്പത് വേദികളിലായാണ് മത്സരം അരങ്ങേറുന്നത്. ഡെല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ബെംഗളൂരു, ലഖ്‌നോ, ധര്‍മശാല എന്നീ നഗരങ്ങളാണ് മറ്റ് വേദികള്‍. ഈ വര്‍ഷം ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ലോകക്കപ്പ് നടക്കുക. അതേസമയം ഏറെ കാലമായി പാക്കിസ്ഥാന്‍ ടീമിനെ രാജ്യത്ത് പ്രവേശിപ്പിക്കാതെ അകറ്റിനിര്‍ത്തുന്ന ഇന്ത്യ ലോകക്കപ്പില്‍ എന്തുനിലപാട് സ്വീകരിക്കുമെന്ന പ്രശ്‌നത്തിനും […]

ന്യൂഡെല്‍ഹി: ഇന്ത്യ വേദിയാകുന്ന ഐസിസി ട്വന്റി20 ലോകക്കപ്പിന്റെ വേദികള്‍ നിശ്ചയിച്ചു. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ മൊട്ടേര നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരിക്കും ഫൈനല്‍ നടക്കുക. ഒമ്പത് വേദികളിലായാണ് മത്സരം അരങ്ങേറുന്നത്. ഡെല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ബെംഗളൂരു, ലഖ്‌നോ, ധര്‍മശാല എന്നീ നഗരങ്ങളാണ് മറ്റ് വേദികള്‍. ഈ വര്‍ഷം ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ലോകക്കപ്പ് നടക്കുക.
അതേസമയം ഏറെ കാലമായി പാക്കിസ്ഥാന്‍ ടീമിനെ രാജ്യത്ത് പ്രവേശിപ്പിക്കാതെ അകറ്റിനിര്‍ത്തുന്ന ഇന്ത്യ ലോകക്കപ്പില്‍ എന്തുനിലപാട് സ്വീകരിക്കുമെന്ന പ്രശ്‌നത്തിനും പരിഹാരമായി. ലോകക്കപ്പില്‍ പങ്കെടുക്കുന്ന പാകിസ്ഥാന്‍ ടീമിന് ഇന്ത്യയിലെത്താം. കളിക്കാര്‍ക്ക് വിസ നല്‍കും. പാക് കളിക്കാര്‍ക്ക് ഇന്ത്യയിലേക്ക് വരുന്നതില്‍ തടസ്സമില്ലെന്നും വിസ അനുവദിക്കാന്‍ തടസ്സമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയതായി ബിസിസിഐ സെക്രട്ടറി ജെയ് ഷാ അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയെ അറിയിച്ചു. അതേസമയം പാക് കാണികള്‍ക്ക് വിസ നല്‍കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇക്കാര്യം അപ്പോഴത്തെ സാഹചര്യം അനുസരിച്ചായിരിക്കും എന്നും അക്കാര്യവും പരിഹരിക്കാമെന്ന് വാഗ്ദാനവും നല്‍കിയിട്ടുണ്ട്.