ദ്രാവിഡിന് പകരം വി.വി.എസ് ലക്ഷമണ്‍; പേര് നിര്‍ദേശിച്ചത് ഗാംഗുലി തന്നെ; നിര്‍ണായക നീക്കം

മുംബൈ: മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ പുരുഷ ടീമിന്റെ മുഖ്യ പരിശീലകനായതോടെ അദ്ദേഹം വഹിച്ചിരുന്ന ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്റെ കസേരയിലേക്ക് മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണ്‍ എത്തിയേക്കും. നിലവില്‍ ദ്രാവിഡാണ് ബെംഗളൂരില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ഡയറക്ടര്‍. ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയാണ് ലക്ഷ്മണിന്റെ പേര് സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. ബോര്‍ഡ് സെക്രട്ടറി ജയ് ഷായ്ക്കും താത്പര്യം ലക്ഷ്മണിനെയാണെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ലക്ഷ്മണിന്റെ ഭാഗത്ത് […]

മുംബൈ: മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ പുരുഷ ടീമിന്റെ മുഖ്യ പരിശീലകനായതോടെ അദ്ദേഹം വഹിച്ചിരുന്ന ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്റെ കസേരയിലേക്ക് മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണ്‍ എത്തിയേക്കും. നിലവില്‍ ദ്രാവിഡാണ് ബെംഗളൂരില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ഡയറക്ടര്‍.

ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയാണ് ലക്ഷ്മണിന്റെ പേര് സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. ബോര്‍ഡ് സെക്രട്ടറി ജയ് ഷായ്ക്കും താത്പര്യം ലക്ഷ്മണിനെയാണെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ലക്ഷ്മണിന്റെ ഭാഗത്ത് നിന്ന് ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല.

ഇന്ത്യയ്ക്കായി 134 ടെസ്റ്റ് മാച്ചിലും 86 ഏകദിനത്തിലും താരം കളിച്ചു. ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ മധ്യനിരയിലെ വന്‍മതിലായാണ് ലക്ഷ്മണ്‍ അറിയപ്പെട്ടിരുന്നത്. ഐ.പി.എല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്സിനും കൊച്ചി ടസ്‌കേഴ്സ് കേരളയ്ക്കും വേണ്ടി കളിച്ചിട്ടുണ്ട്. നിലവില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ ഉപദേശകനാണ്.

Related Articles
Next Story
Share it