കോവിഡ്: ട്വന്റി 20 ലോകകപ്പ് നഷ്ടപ്പെടുമോ? പൊതുയോഗം വിളിച്ച് ബി.സി.സി.ഐ

മുംബൈ: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം തുടരുന്ന സാഹചര്യത്തില്‍ പൊതുയോഗം വിളിച്ച് ബിസിസിഐ. കോവിഡ് പശ്ചാത്തലത്തില്‍ വരുന്ന ക്രിക്കറ്റ് സീസണ്‍ സംബന്ധിച്ച് ചര്‍ച്ച നടത്താനാണ് പൊതുയോഗം വിളിച്ചത്. മേയ് 29ന് വിര്‍ച്വലായാണ് സ്‌പെഷ്യല്‍ ജനറല്‍ ബോഡി യോഗം കൂടുവാന്‍ തീരുമാനിച്ചിരിക്കുന്നത്. സെക്രട്ടറി ജയ് ഷാ സംസ്ഥാന അസോസിയേഷനുകള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം കൈമാറി. ഒക്ടോബര്‍ - നവംബര്‍ മാസത്തില്‍ നടക്കുന്ന ട്വന്‍ി 20 ലോകകപ്പ് സംബന്ധിച്ച ചര്‍ച്ചകളും ഈ മീറ്റിംഗില്‍ നടക്കുമെന്നാണ് പുറത്തുവരുന്ന വിവരം. കരുതല്‍ വേദിയായി […]

മുംബൈ: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം തുടരുന്ന സാഹചര്യത്തില്‍ പൊതുയോഗം വിളിച്ച് ബിസിസിഐ. കോവിഡ് പശ്ചാത്തലത്തില്‍ വരുന്ന ക്രിക്കറ്റ് സീസണ്‍ സംബന്ധിച്ച് ചര്‍ച്ച നടത്താനാണ് പൊതുയോഗം വിളിച്ചത്. മേയ് 29ന് വിര്‍ച്വലായാണ് സ്‌പെഷ്യല്‍ ജനറല്‍ ബോഡി യോഗം കൂടുവാന്‍ തീരുമാനിച്ചിരിക്കുന്നത്. സെക്രട്ടറി ജയ് ഷാ സംസ്ഥാന അസോസിയേഷനുകള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം കൈമാറി.

ഒക്ടോബര്‍ - നവംബര്‍ മാസത്തില്‍ നടക്കുന്ന ട്വന്‍ി 20 ലോകകപ്പ് സംബന്ധിച്ച ചര്‍ച്ചകളും ഈ മീറ്റിംഗില്‍ നടക്കുമെന്നാണ് പുറത്തുവരുന്ന വിവരം. കരുതല്‍ വേദിയായി പ്രഖ്യാപിച്ച യു.എ.ഇയിലേക്ക് ലോകകപ്പ് മാറ്റിയേക്കുമെന്ന് അഭ്യൂഹങ്ങള്‍ പുറത്ത് വരുന്ന സാഹചര്യത്തിലാണ് ബിസിസിഐ യോഗം.

ജൂണ്‍ ഒന്നിന് ഐ.സി.സിയും യോഗം ചേരും. ഇതിന് മുന്നോടിയായാണ് ഈ മാസം 29ന് ബി.സി.സി.ഐ യോഗം ചേര്‍ന്ന് കോവിഡ് സാഹചര്യം പരിശോധിക്കുകയും, ട്വന്റി20 ലോകകപ്പ് ഇന്ത്യയില്‍ നടത്താന്‍ എന്തൊക്കെ ചെയ്യാനാവുമെന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്യുക. ഒക്ടോബറിലും നവംബറിലുമായി ലോകകപ്പ് നടത്താനാണ് പദ്ധതിയുള്ളതെന്ന് ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ ഇന്ത്യയില്‍ ലോകകപ്പ് നടത്തുന്നതിനെതിരെയും കരുതല്‍ വേദിയായി യു.എ.ഇയെ പ്രഖ്യാപിച്ചതിനെ അനുകൂലിച്ചും മുന്‍ താരങ്ങളടക്കം രംഗത്തെത്തിയിരുന്നു. താരങ്ങള്‍ക്കടക്കം കോവിഡ് ബാധിച്ച സാഹചര്യത്തില്‍ ഇത്തവണത്തെ ഐപിഎല്‍ നേരത്തെ പാതിവഴിയില്‍ നിര്‍ത്തിവെച്ചിരുന്നു.

Related Articles
Next Story
Share it