ഐപിഎല്‍ 2021 പതിപ്പിന് ഏപ്രില്‍ 9ന് കൊടിയേറും; ടീമുകള്‍ക്ക് ഹോം ഗ്രൗണ്ടില്‍ മത്സരങ്ങളില്ല; ഉദ്ഘാടനമത്സരത്തില്‍ മുംബൈയും ബെംഗളൂരുവും ചെന്നൈയില്‍ ഏറ്റുമുട്ടും, മത്സരക്രമം അറിയാം
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 പതിപ്പിന് ഏപ്രില്‍ ഒമ്പതിന് ചെന്നൈയില്‍ തുടക്കമാകും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവും ഏറ്റുമുട്ടും. കോവിഡ് ഭീഷണി പൂര്‍ണമായും മാറാത്ത സാഹചര്യത്തില്‍ ആറ് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. അതുകൊണ്ട് തന്നെ ഇത്തവണ ഒരു ടീമുകള്‍ക്കും ഹോം ഗ്രൗണ്ടില്‍ മത്സരങ്ങളുണ്ടാകില്ല. അഹമ്മദാബാദ്, ചെന്നൈ, ബംഗളൂരു, കൊല്‍ക്കത്ത, മുംബൈ, ഡെല്‍ഹി എന്നിവിടങ്ങളിലായിരിക്കും വേദികള്‍. മെയ് 30ന് അഹമ്മദാബാദിലാണ് ഫൈനല്‍. ക്വാളിഫയര്‍, എലിമിനേറ്റര്‍ മത്സരങ്ങളും അഹമ്മദാബാദില്‍ നടക്കും. 52 […]

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 പതിപ്പിന് ഏപ്രില്‍ ഒമ്പതിന് ചെന്നൈയില്‍ തുടക്കമാകും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവും ഏറ്റുമുട്ടും. കോവിഡ് ഭീഷണി പൂര്‍ണമായും മാറാത്ത സാഹചര്യത്തില്‍ ആറ് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. അതുകൊണ്ട് തന്നെ ഇത്തവണ ഒരു ടീമുകള്‍ക്കും ഹോം ഗ്രൗണ്ടില്‍ മത്സരങ്ങളുണ്ടാകില്ല.
അഹമ്മദാബാദ്, ചെന്നൈ, ബംഗളൂരു, കൊല്‍ക്കത്ത, മുംബൈ, ഡെല്‍ഹി എന്നിവിടങ്ങളിലായിരിക്കും വേദികള്‍. മെയ് 30ന് അഹമ്മദാബാദിലാണ് ഫൈനല്‍. ക്വാളിഫയര്‍, എലിമിനേറ്റര്‍ മത്സരങ്ങളും അഹമ്മദാബാദില്‍ നടക്കും. 52 ദിവസങ്ങളിലായി 60 മത്സരങ്ങള്‍ ചാമ്പ്യന്‍ഷിപ്പിലുണ്ടാകും. ഇക്കുറി ഐപിഎല്‍ മത്സരങ്ങള്‍ക്ക് സ്റ്റേഡിയത്തില്‍ 50 ശതമാനം കാണികളെ പ്രവേശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.