ഒളിംപിക്‌സിലേക്ക് ഇന്ത്യന്‍ വനിതാ, പുരുഷ ടീമുകളെ അയക്കാന്‍ ബിസിസിഐ തീരുമാനം

ന്യൂഡെല്‍ഹി: ഒളിമ്പിക്‌സിലേക്ക് ഇന്ത്യന്‍ വനിതാ, പുരുഷ ടീമുകളെ അയക്കാന്‍ ബിസിസിഐ തീരുമാനം. 2028ലെ ലോസ് ആഞ്ചലസ് ഒളിംപിക്സില്‍ ടീമുകളെ അയക്കാനാണ് ബിസിസിഐ തീരുമാനിച്ചത്. അടുത്ത വര്‍ഷം നടക്കുന്ന ബിര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസിലേക്ക് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ അയക്കുന്ന കാര്യത്തിലും ബിസിസിഐ അനുകൂല നിലപാട് സ്വീകരിച്ചു. വ്യാഴാഴ്ച ചേര്‍ന്ന ബിസിസിഐയുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം. ഒളിംപിക്സില്‍ ക്രിക്കറ്റ് ഭാഗമാവുന്നതിനോട് നേരത്തെ അനുകൂല നിലപാട് ആയിരുന്നില്ല ബിസിസിഐ സ്വീകരിച്ചിരുന്നത്. നാഡയ്ക്ക് കീഴില്‍ വരേണ്ടി വരുന്ന സാഹചര്യമാണ് ബിസിസിഐയുടെ എതിര്‍പ്പിന് […]

ന്യൂഡെല്‍ഹി: ഒളിമ്പിക്‌സിലേക്ക് ഇന്ത്യന്‍ വനിതാ, പുരുഷ ടീമുകളെ അയക്കാന്‍ ബിസിസിഐ തീരുമാനം. 2028ലെ ലോസ് ആഞ്ചലസ് ഒളിംപിക്സില്‍ ടീമുകളെ അയക്കാനാണ് ബിസിസിഐ തീരുമാനിച്ചത്. അടുത്ത വര്‍ഷം നടക്കുന്ന ബിര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസിലേക്ക് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ അയക്കുന്ന കാര്യത്തിലും ബിസിസിഐ അനുകൂല നിലപാട് സ്വീകരിച്ചു. വ്യാഴാഴ്ച ചേര്‍ന്ന ബിസിസിഐയുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം.

ഒളിംപിക്സില്‍ ക്രിക്കറ്റ് ഭാഗമാവുന്നതിനോട് നേരത്തെ അനുകൂല നിലപാട് ആയിരുന്നില്ല ബിസിസിഐ സ്വീകരിച്ചിരുന്നത്. നാഡയ്ക്ക് കീഴില്‍ വരേണ്ടി വരുന്ന സാഹചര്യമാണ് ബിസിസിഐയുടെ എതിര്‍പ്പിന് കാരണമായിരുന്നത്. എന്നാല്‍ നിലവില്‍ നാഡയുടെ കീഴിലാണ് ബിസിസിഐ. 1900ലാണ് ക്രിക്കറ്റ് അവസാനമായി ഒളിംപിക്സില്‍ മത്സര ഇനമായത്.

Related Articles
Next Story
Share it