ബായാര്‍ സ്വദേശി അസുഖത്തെ തുടര്‍ന്ന് ദമാമില്‍ അന്തരിച്ചു

ബായാര്‍: ബായാര്‍ സ്വദേശി അസുഖം മൂലം ദമാമില്‍ മരിച്ചു. സൗദി അല്‍ഖോബാറിലെ വ്യവസായിയും ബായാറിലെ സനാ കോംപ്ലക്‌സ് ഉടമയും ബായാര്‍പദവിലെ മൊയ്തീന്‍കുട്ടി ഹാജിയുടെ മകനുമായ അബ്ദുല്‍ റഹ്‌മാന്‍ ആവള(56)യാണ് മരിച്ചത്. മൂന്നാഴ്ച മുമ്പാണ് അസുഖം ബാധിച്ച് അബ്ദുല്‍ റഹ്‌മാനെ ദമാമിലെ സെന്‍ട്രല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെയോടെയായിരുന്നു മരണം. അല്‍ഖോബാറിലെ നിരവധി സ്ഥാപനങ്ങളുടെ ഉടമ കൂടിയാണ്. കുടുംബസമേതം അവിടെയായിരുന്നു താമസം. ഭാര്യ: സീനത്ത്. മക്കള്‍: സന, സുഹൈല്‍, അദ്‌നാന്‍, നെഫ്‌നാന്‍. സഹോദരങ്ങള്‍: ഉബൈദ്, ഇബ്രാഹിം, കാസിം, മുഹമ്മദ്.

ബായാര്‍: ബായാര്‍ സ്വദേശി അസുഖം മൂലം ദമാമില്‍ മരിച്ചു. സൗദി അല്‍ഖോബാറിലെ വ്യവസായിയും ബായാറിലെ സനാ കോംപ്ലക്‌സ് ഉടമയും ബായാര്‍പദവിലെ മൊയ്തീന്‍കുട്ടി ഹാജിയുടെ മകനുമായ അബ്ദുല്‍ റഹ്‌മാന്‍ ആവള(56)യാണ് മരിച്ചത്. മൂന്നാഴ്ച മുമ്പാണ് അസുഖം ബാധിച്ച് അബ്ദുല്‍ റഹ്‌മാനെ ദമാമിലെ സെന്‍ട്രല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെയോടെയായിരുന്നു മരണം. അല്‍ഖോബാറിലെ നിരവധി സ്ഥാപനങ്ങളുടെ ഉടമ കൂടിയാണ്. കുടുംബസമേതം അവിടെയായിരുന്നു താമസം.
ഭാര്യ: സീനത്ത്. മക്കള്‍: സന, സുഹൈല്‍, അദ്‌നാന്‍, നെഫ്‌നാന്‍. സഹോദരങ്ങള്‍: ഉബൈദ്, ഇബ്രാഹിം, കാസിം, മുഹമ്മദ്.

Related Articles
Next Story
Share it