കീഴൂര്‍ അഴിമുഖത്ത് തോണിയപകടത്തില്‍പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ച ബവീഷിനെ അനുമോദിച്ചു

ബേക്കല്‍: കീഴൂര്‍ അഴിമുഖത്ത് മീന്‍പിടിക്കാന്‍ പോയി വരികയായിരുന്ന തോണി മറിഞ്ഞു കടലില്‍ മുങ്ങി താഴുകയായിരുന്ന മൂന്നു ജീവനുകള്‍ രക്ഷിച്ച ബേക്കലിലെ ബവീഷിനെ ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ വെച്ചു സംഘടിപ്പിച്ച യോഗത്തില്‍ അനുമോദിച്ചു. ഇന്‍സ്‌പെക്ടര്‍ വിപിന്‍ യു.പി അധ്യക്ഷതവഹിച്ചു. സബ് ഇന്‍സ്പെക്ടര്‍ രാജീവന്‍ സ്വാഗതം പറഞ്ഞു. ഡി.വൈ.എസ്.പി സുനില്‍ കുമാര്‍ സി.കെ ഉപഹാര സമര്‍പ്പണം നടത്തി. ബേക്കല്‍ ഒന്നാം വാര്‍ഡ് മെമ്പര്‍ മുഹമ്മദ്കുഞ്ഞി സംസാരിച്ചു. ബവീഷിന് പാരിതോഷികം നല്‍കിയും പൊന്നാട അണിയിച്ചും ബേക്കല്‍ പൊലീസ് ആദരിച്ചു.

Related Articles
Next Story
Share it