ബാവിക്കര തടയണയുടെ നാള്‍ വഴികള്‍
കാസര്‍കോട് നഗരസഭയിലും സമീപ പ്രദേശങ്ങളിലും 1974 ലാണ് ജലവിതരണപദ്ധതി ആവിഷ്‌കരിച്ചത്. കടലില്‍ നിന്ന് ഉപ്പ്‌വെള്ളം കയറുന്നത് തടയുന്നതിനായി താല്‍ക്കാലിക തടയണ വേനല്‍ക്കാലത്ത് നിര്‍മ്മിക്കും മഴക്കാലത്ത് ഒലിച്ച് പോകും ഇതായിരുന്നു വര്‍ഷങ്ങളായി നിലനിന്നിരുന്ന അവസ്ഥ. 1992ലാണ് സ്ഥിരം തടയണ നിര്‍മ്മാണത്തിനായി 98 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയത്. അത് ഫലം കണ്ടില്ല. 1995ല്‍ എസ്റ്റിമേറ്റ് തുക ഒരു കോടി 27 ലക്ഷമായി വര്‍ധിച്ചു. തടയണ നിര്‍മ്മാണ നീക്കം പുരോഗമിച്ചില്ല. കാസര്‍കോട്ടെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയിലേക്ക് കൊണ്ടു വരുന്നതിനായി […]
കാസര്‍കോട് നഗരസഭയിലും സമീപ പ്രദേശങ്ങളിലും 1974 ലാണ് ജലവിതരണപദ്ധതി ആവിഷ്‌കരിച്ചത്. കടലില്‍ നിന്ന് ഉപ്പ്‌വെള്ളം കയറുന്നത് തടയുന്നതിനായി താല്‍ക്കാലിക തടയണ വേനല്‍ക്കാലത്ത് നിര്‍മ്മിക്കും മഴക്കാലത്ത് ഒലിച്ച് പോകും ഇതായിരുന്നു വര്‍ഷങ്ങളായി നിലനിന്നിരുന്ന അവസ്ഥ. 1992ലാണ് സ്ഥിരം തടയണ നിര്‍മ്മാണത്തിനായി 98 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയത്. അത് ഫലം കണ്ടില്ല. 1995ല്‍ എസ്റ്റിമേറ്റ് തുക ഒരു കോടി 27 ലക്ഷമായി വര്‍ധിച്ചു. തടയണ നിര്‍മ്മാണ നീക്കം പുരോഗമിച്ചില്ല. കാസര്‍കോട്ടെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയിലേക്ക് കൊണ്ടു വരുന്നതിനായി […]
കാസര്‍കോട് നഗരസഭയിലും സമീപ പ്രദേശങ്ങളിലും 1974 ലാണ് ജലവിതരണപദ്ധതി ആവിഷ്‌കരിച്ചത്. കടലില്‍ നിന്ന് ഉപ്പ്‌വെള്ളം കയറുന്നത് തടയുന്നതിനായി താല്‍ക്കാലിക തടയണ വേനല്‍ക്കാലത്ത് നിര്‍മ്മിക്കും മഴക്കാലത്ത് ഒലിച്ച് പോകും ഇതായിരുന്നു വര്‍ഷങ്ങളായി നിലനിന്നിരുന്ന അവസ്ഥ. 1992ലാണ് സ്ഥിരം തടയണ നിര്‍മ്മാണത്തിനായി 98 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയത്. അത് ഫലം കണ്ടില്ല. 1995ല്‍ എസ്റ്റിമേറ്റ് തുക ഒരു കോടി 27 ലക്ഷമായി വര്‍ധിച്ചു. തടയണ നിര്‍മ്മാണ നീക്കം പുരോഗമിച്ചില്ല. കാസര്‍കോട്ടെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയിലേക്ക് കൊണ്ടു വരുന്നതിനായി പരേതനായ പ്രൊഫ. ടി.സി മാധവപ്പണിക്കരുടെ നേതൃത്വത്തില്‍ 1994ല്‍ കാസര്‍കോട് പീപ്പിള്‍സ് ഫോറം എന്ന സന്നദ്ധ സംഘടന രൂപീകൃതമായി വേനല്‍ക്കാലത്ത് പൈപ്പിലൂടെ ഉപ്പുവെള്ളം വന്ന് തുടങ്ങിയതോടെ പീപ്പിള്‍സ് ഫോറം പ്രധാന അജണ്ടകളിലൊന്നായി ഇത് ഏറ്റെടുത്തു. എം.എല്‍.എ.മാര്‍ അടക്കമുള്ള ജനപ്രതിനിധികളും വിവിധ സംഘടനകളും ഈ വിഷയത്തില്‍ ശക്തമായ മുറവിളി കൂട്ടി. 1998ല്‍ പ്രൊഫ. ടി.സി മാധവപ്പണിക്കരുടെ നേതൃത്വത്തില്‍ പീപ്പിള്‍സ് ഫോറം പ്രവര്‍ത്തകര്‍ തിരുവനന്തപുരം ചെന്ന് ജലസേചനവകുപ്പ് മന്ത്രിയെ കണ്ട് സ്ഥിരം തടയണ പ്രാവര്‍ത്തികമാക്കണമെന്ന് ആവശ്യപ്പെട്ടു. ഉടന്‍ നടപടിയുണ്ടാവുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ജില്ലയിലെ എം.എല്‍.എ.മാരും മുനിസിപ്പല്‍ അധികൃതരും നിവേദക സംഘത്തിലുണ്ടായിരുന്നു. പിന്നീട് ജലസേചന വകുപ്പ് മന്ത്രി കാസര്‍കോട് സന്ദര്‍ശിച്ചപ്പോള്‍ ഉറപ്പ് ആവര്‍ത്തിച്ചു.
1999 ഫെബ്രുവരിയില്‍ അന്നത്തെ മുഖ്യമന്ത്രിക്ക് വീട്ടമ്മമാര്‍ നിവേദനം നല്‍കി. നൂറു കണക്കിന് വീട്ടമ്മമാര്‍ കുടവുമായി ചെന്നാണ് ഗസ്റ്റ് ഹൗസ് പരിസരത്ത് അണി നിരന്നത്. വേണ്ടത് ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. അതിനകം സ്ഥിരം തടയണ നിര്‍മ്മാണത്തിന്റെ എസ്റ്റിമേറ്റ് തുക 2 കോടി 58 ലക്ഷമായി വര്‍ധിച്ചിരുന്നു. സ്ഥിരം തടയണ പ്രാവര്‍ത്തികമാക്കാത്ത സാഹചര്യത്തില്‍ 2000 ആണ്ടില്‍ നിയമസഭയില്‍ എം.എല്‍.എമാര്‍ പ്രശ്‌നം ഉന്നയിച്ച് ബഹളം വെച്ചപ്പോള്‍ നബാര്‍ഡിന്റെ സഹായത്തോടെ പ്രശ്‌ന പരിഹാരം ഉണ്ടാവുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതാണ്. നിയമസഭാ കമ്മിറ്റി കാസര്‍കോട് വരികയും ചെയ്തു.
കാലം കടന്നു പോയി ജനശബ്ദം ഉയര്‍ന്നപ്പോള്‍ 2004ല്‍ ജി.ഒ (ആര്‍.ടി) 541/04ഡബ്ല്യു ആര്‍.ഡി പ്രകാരം പദ്ധതിക്ക് സാങ്കേതികാനുമതി ലഭിച്ചു. എസ്റ്റിമേറ്റ് തുക ഇതിനകം 2 കോടി 64 ലക്ഷമായി വര്‍ധിച്ചു. 2005 ജുലായ് മാസത്തില്‍ സ്ഥിരം തടയണ എസ്റ്റിമേറ്റ് ടെണ്ടര്‍ ചെയ്തു. തടയണയുടെ പണിയും തുടങ്ങി. 20 മാസമായിരുന്നു പണി പൂര്‍ത്തിയാക്കാനുള്ള കാലാവധി. 2007ല്‍ പണി നടത്തി കൊണ്ടുപോകാന്‍ പറ്റില്ല എന്ന് കരാറുകാരന്‍ കത്ത് നല്‍കി. കാലാവധി നീട്ടി കൊടുത്തിട്ടും പണി പൂര്‍ത്തിയായില്ല. അത് വരെ ചെയ്ത പണിക്ക് 1.5 കോടി പ്രതിഫലം പറ്റിയിരുന്നു. 2008ല്‍ സ്ഥിരം തടയണ കമ്മിഷന്‍ ചെയ്യും എന്ന് ജലസേചനമന്ത്രിയുടെ ഉറപ്പ് നടപ്പിലായില്ല. 2009 മാര്‍ച്ചില്‍ അന്ന് നിലവിലുണ്ടായിരുന്ന പ്രവൃത്തിയുടെ ടെണ്ടര്‍ റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
2010ല്‍ 6.38 കോടി രൂപയുടെ എസ്റ്റിമേറ്റ് ടെണ്ടര്‍ ചെയ്തുവെങ്കിലും 2ശതമാനം കൂട്ടിയാണ് ടെണ്ടര്‍ ലഭിച്ചത് എന്ന കാരണത്താല്‍ സര്‍ക്കാര്‍ പദ്ധതിക്ക് അനുമതി നല്‍കിയില്ല. രണ്ടാംഘട്ടമെന്ന നിലയില്‍ പ്രത്യക്ഷസമരപരിപാടികള്‍ ആവിഷ്‌കരിച്ചു. ജലവകുപ്പ് ഓഫീസിന് മുന്നില്‍ കാസര്‍കോട് പീപ്പിള്‍സ് ഫോറം പ്രവര്‍ത്തകര്‍ ജനപങ്കാളിത്തത്തോടെ നടത്തിയ ധര്‍ണ്ണ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. കൂടാതെ അന്നത്തെ നഗരസഭാധികൃതര്‍ക്കെതിരെ മാര്‍ച്ചും ധര്‍ണ്ണയും നടന്നു.
ബാവിക്കര സ്ഥിരം തടയണ നിര്‍മ്മാണം അനിശ്ചിതമായി നീളുന്നതിനെതിരെ കാസര്‍കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെച്ച് ഒപ്പു ശേഖരണം നടത്തി. പഴയ ബസ്സ്റ്റാന്റ്, പുതിയ ബസ്സ്റ്റാന്റ്, ബി.സി റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ ജനങ്ങള്‍ സര്‍ക്കാറിന് നല്‍കാനുള്ള നിവേദനത്തില്‍ ഒപ്പ് രേഖപ്പെടുത്തി. ജനങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയാതെ മാറി മാറി വരുന്ന സര്‍ക്കാറുകള്‍ ഒഴിവ് കഴിവ് നിരത്തുകയായിരുന്നു.
താല്‍ക്കാലിക തടയണ നിര്‍മ്മിക്കാന്‍ കൊല്ലംതോറും ചെലവഴിക്കുന്ന തുക ഏഴുലക്ഷത്തിലധികം ആവുകയും ചെയ്തു. സ്ഥിരം തടയണ നിര്‍മ്മാണത്തിന് ആലൂര്‍ മുനമ്പില്‍ പണി തുടങ്ങുകയും പാതി വഴിയില്‍ ഉപേക്ഷിച്ച് ഒന്നരക്കോടി വാങ്ങി കരാറുകാരന്‍ സ്ഥലം വിടുകയും ചെയ്തു. താല്‍ക്കാലിക തടയണയും പല തവണ തകര്‍ന്ന് പോവുകയും കുടിവെള്ളത്തില്‍ ഉപ്പ് വെള്ളം കയറുകയും ചെയ്തു.
താല്‍ക്കാലിക തടയണക്കായി ഉപയോഗിച്ച പ്ലാസ്റ്റിക് ചാക്കുകള്‍ പുഴയില്‍ നിന്ന് നീക്കം ചെയ്യാതെ പുഴക്കരയില്‍ കത്തിച്ച് മാലിന്യ പ്രശ്‌നങ്ങളുണ്ടാക്കിയതും വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കി. പ്രശ്‌നപരിഹാരം അനിശ്ചിതമായി നീണ്ടപ്പോള്‍ 28.06.2010ന് കാസര്‍കോട് പീപ്പിള്‍സ് ഫോറം പ്രവര്‍ത്തകര്‍ പ്രൊഫ. ടി.വി മാധവപ്പണിക്കരുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണ്ണയും ഒപ്പ് ശേഖരണവും നടത്തി. മുഖ്യമന്ത്രി, ധനമന്ത്രി, ജലവിഭവ മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കി. നിവേദനം തുടര്‍ നടപടിക്കായി വാട്ടര്‍ റിസോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ചു കൊടുത്തതായി അറിയിപ്പ് ലഭിച്ചു എങ്കിലും തടയണ നിര്‍മ്മാണം യാഥാര്‍ത്ഥ്യമായില്ല. അതിന് ശേഷം 2010 ജുലായ് മാസത്തില്‍ 8 കോടി 20 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഉണ്ടാക്കി ടെണ്ടര്‍ വിളിച്ച് 2011ല്‍ തടയണയുടെ പ്രവൃത്തി ആരംഭിക്കുമെന്ന് പറഞ്ഞിരുന്നു. സ്ഥിരം തടയണ പദ്ധതി കരാറുകാരനെ കൊണ്ട് ഏറ്റെടുപ്പിക്കാനും പ്രവര്‍ത്തനം ത്വരിതഗതിയില്‍ മുന്നോട്ട് കൊണ്ടുപോകാനും സാധിച്ചത് ഫോറത്തിന്റെ നിരന്തര സമ്മര്‍ദ്ദം മൂലമായിരുന്നു. സ്ഥിരം തടയണ നിര്‍മ്മാണ സ്ഥലം പീപ്പിള്‍സ് ഫോറം ഭാരവാഹികള്‍ ഇടക്കിടെ സന്ദര്‍ശിക്കുമായിരുന്നു. കരാറുകാരനും എഞ്ചിനീയര്‍മാരുമായി ചര്‍ച്ച നടത്തി. ബാവിക്കര റഗുലേറ്റര്‍ പദ്ധതി പാലംപണി കൂടി ഉള്‍പ്പെടുത്തിയാല്‍ മുളിയാര്‍, ബേഡഡുക്ക, ചെമനാട് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് വികസന പ്രക്രിയ ത്വരിതപ്പെടുത്താന്‍ സാധിക്കുമെന്ന നിര്‍ദ്ദേശവും ഈ ഘട്ടത്തില്‍ ഉയരുകയുണ്ടായി. താല്‍ക്കാലിക തടയണ ഇടക്കിടെ തകര്‍ന്ന് വന്‍തുക നഷ്ടപ്പെടുത്തുന്നതില്‍ പീപ്പിള്‍സ് ഫോറം ഉത്കണ്ഠ രേഖപ്പെടുത്തി. കുടിവെള്ള പ്രശ്‌നത്തിന് തടയണ ശാശ്വത പരിഹാരമല്ലെന്നും ചുറ്റുമുള്ള ജലസ്രോതസ്സുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിന് ജനകീയ മുന്നേറ്റം ആവശ്യമാണെന്നും പദ്ധതി ഉണ്ടാവണമെന്നും പറഞ്ഞ് നിരവധി ബോധവല്‍ക്കരണ പരിപാടികളും പീപ്പിള്‍സ് ഫോറം സംഘടിപ്പിക്കുകയുണ്ടായി.
കുടിവെള്ള പ്രശ്‌നം രൂക്ഷമാകുന്നു
കുടിവെള്ള വിതരണവും തടയണ നിര്‍മ്മാണവും വീണ്ടും പ്രതിസന്ധിയിലായി. ശക്തമായ ജനവികാരം ഉയര്‍ത്തി കാസര്‍കോട്ടെയും പരിസരപ്രദേശങ്ങളിലെയും കുടിവെള്ള വിതരണത്തിന് ശാശ്വത പരിഹാരം കണ്ടെത്താനുള്ള ബദ്ധപ്പാടിലായിരുന്നു കാസര്‍കോട് പീപ്പിള്‍സ് ഫോറം. ടെണ്ടര്‍ ചെയ്യിക്കാന്‍ ഫോറം പ്രവര്‍ത്തകര്‍ക്ക് സാധിച്ചെങ്കിലും നിര്‍മ്മാണം സ്തംഭനാവസ്ഥയിലായിരുന്നു. വിവരാവകാശം വഴി ചോദിച്ച ചോദ്യങ്ങള്‍ക്ക് സത്യസന്ധമായ മറുപടി ലഭിച്ചില്ല. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പ്രശ്‌നം ഉന്നയിച്ചു.
സാങ്കേതിക ഉപദേശത്തില്‍ അപാകതയുണ്ടായി
രണ്ട് തവണകളായി രണ്ട് കരാറുകാര്‍ക്കും കൂടി നാലു കോടിക്കടുത്ത് തുക ലഭിച്ചു. ശരിയായ രീതിയില്‍ പഠനം നടത്തി സാങ്കേതിക ഉപദേശം നല്‍കി നടത്തേണ്ടതായിരുന്നു തടയണ നിര്‍മ്മാണം. സാങ്കേതികത്വം പറഞ്ഞ് തടയണയുടെ പ്രദേശം തന്നെ മാറ്റാനുള്ള നീക്കവും നടന്നു. വിവരാവകാശംവഴി നേടിയ രേഖകളില്‍ തന്നെ പൊരുത്തക്കേട് ഉണ്ടായി. ആദ്യം തന്നെ രേഖകളില്‍ 42 ശതമാനം പണി പുരോഗമിച്ചു എന്ന് പറഞ്ഞിടത്ത് പിന്നീട് 19 ശതമാനം പണിയാണ് പൂര്‍ത്തിയായത് എന്ന് രേഖാമൂലം മറുപടി കിട്ടി.
ജനങ്ങളെ ഉപ്പുവെള്ളം കുടിപ്പിച്ചതാര്?
ജില്ലാ ആസ്ഥാനത്ത് അധികൃതരുടെ അനാസ്ഥ മൂലം കുടിവെള്ള വിതരണം താറുമാറായി. പതിറ്റാണ്ടുകളായി ശുദ്ധജലവിതരണം കാര്യക്ഷമമാക്കുന്നതിന് വേണ്ടി പീപ്പിള്‍സ് ഫോറം പ്രവര്‍ത്തകര്‍ അടക്കം മുറവിളി കൂട്ടുകയായിരുന്നു.
ഈ ആവശ്യമുന്നയിച്ച് പല സംഘടനകളും സമരരംഗത്തിറങ്ങിയെങ്കിലും ആവേശം കൂടിയും കുറഞ്ഞുമിരുന്നു. എന്നാല്‍ പീപ്പിള്‍സ് ഫോറം നിരന്തരം പോരാട്ടവഴിയില്‍ തന്നെയായിരുന്നു.
നഗരത്തിലെ ജനങ്ങള്‍ ഉപ്പുവെള്ളം കുടിക്കേണ്ടി വന്നു. 50 വര്‍ഷം പിന്നിട്ട ശുദ്ധജലവിതരണ പദ്ധതി വാട്ടര്‍ അതോറിറ്റിയുടെയും മൈനര്‍ ഇറിഗേഷന്റെയും നഗരസഭയുടെയും സര്‍ക്കാറുകളുടെയും ശുഷ്‌കാന്തി ഇല്ലായ്മയെയായിരുന്നു സൂചിപ്പിച്ചത്. ജനങ്ങളെ ഉപ്പ് വെള്ളം കുടിപ്പിക്കുന്നത് ആര് എന്ന് പല വേദികളിലും ചോദ്യം ഉന്നയിച്ചു.
കരയിലെ മണ്ണിലും പാറകള്‍ക്കിടയിലും സംഭരിച്ച ശുദ്ധജലത്തിന്റെ ഉപഭോഗം വര്‍ധിച്ച് വന്നതിനനുസരിച്ച് കടലിലെ ഉപ്പുവെള്ളം കരയിലേക്ക് ഭൂമിക്കടിയിലൂടെയും പുഴയിലൂടെയും 15 കിലോ മീറ്ററോളം ഉള്ളിലേക്ക് തള്ളിക്കയറിയതാണ് പ്രശ്‌നങ്ങള്‍ ഗുരുതരമാക്കിയത്. ബാവിക്കര പ്രദേശത്തെ പമ്പിങ്ങ് സ്റ്റേഷന്‍ വരെ ഉപ്പ് വെള്ളം എത്തി. അത് തടയാനുള്ള മാര്‍ഗമായിരുന്നു തടയണ. അതുണ്ടായില്ല.
കേരള ഹൈക്കോടതിയില്‍ റിട്ട്
ഇടക്കാലത്ത് പെയ്യുന്ന മഴയും നീരൊഴുക്കും താല്‍ക്കാലിക തടയണ നിര്‍മ്മാണവും മൂലം ചിലപ്പോള്‍ ഉപ്പുവെള്ളം കുടിക്കേണ്ടി വരില്ല എന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടായിരുന്നു. എന്നാല്‍ വിവരാവകാശ പ്രകാരം നേടിയ രേഖയും ഉപ്പ് വെള്ളം ആരോഗ്യത്തിന് ഹാനികരം അത് കുടിക്കരുത് എന്ന അധികൃതരുടെ പ്രസ്താവനയും അതേസമയം പൈപ്പിലൂടെ വരുന്ന ഉപ്പ് വെള്ളവും ഉപയുക്തമാക്കി പീപ്പിള്‍സ് ഫോറം ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തത് ആയിടക്കായിരുന്നു. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ നഗരസഭക്കോ വാട്ടര്‍ അതോറിറ്റിക്കോ ചെറുകിട ജലസേചന വകുപ്പിനോ സാധിക്കാത്ത ഏക നഗരപ്രദേശമായിരിക്കും കാസര്‍കോട്. കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം തേടി ഹൈക്കോടതിയെ സമീപിച്ചത് അങ്ങനെയാണ്.
വിവിധ റസിഡന്റ് അസോസിയേഷനുകളെയും വ്യാപാരി വ്യവസായി ഏകോരന സമിതിയേയും ക്ലബ്ബുകളെയും ഉള്‍പ്പെടുത്തി 2014 മെയ് 3ന് വിദ്യാനഗര്‍ ബി.സി റോഡില്‍ നിന്ന് വാട്ടര്‍ അതോറിറ്റിയിലേക്ക് നടത്തിയ ബഹുജന മാര്‍ച്ച് വന്‍ വിജയമായിരുന്നു. കാസര്‍കോട് മുനിസിപ്പല്‍ പ്രദേശങ്ങളിലും സമീപ പഞ്ചായത്തുകളിലും ഉപ്പ് വെള്ളം നല്‍കി ജനങ്ങളെ വിഡ്ഢികളാക്കുന്ന സമീപനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കാസര്‍കോട് പീപ്പിള്‍ ഫോറം നേതൃത്വം നല്‍കിയ ബഹുജനമാര്‍ച്ചില്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സും മറ്റു സന്നദ്ധ സംഘടനകളും അണിനിരന്നു. മാര്‍ച്ച് അന്നത്തെ കാഞ്ഞങ്ങാട് എം.എല്‍.എ ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.
ഇതോടനുബന്ധിച്ച് ലീഗല്‍ സെല്‍ നിര്‍ദ്ദേശമനുസരിച്ച് മുനിസിപ്പല്‍ അധികൃതര്‍, ചീഫ് സെക്രട്ടറി, മൈനര്‍ ഇറിഗേഷന്‍ അധികൃതര്‍, വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ എന്നിവര്‍ക്ക് നോട്ടീസ് അയച്ചു. നോട്ടീസിന് മറുപടി ലഭിക്കാത്ത സാഹചര്യത്തില്‍ ഹൈക്കോടതിയില്‍ അഡ്വ. സുരേഷ്‌കുമാര്‍ മുഖേന റിട്ട് ഫയല്‍ ചെയ്തു. കുടിവെള്ള വിതരണത്തിന് ശാശ്വത പരിഹാരം കാണുക എന്നതായിരുന്നു ലക്ഷ്യം.
ഉപ്പുവെള്ളം കയറുന്നത് തടയുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച ബാവിക്കര സ്ഥിരം തടയണ നിര്‍മ്മാണം ഉടന്‍ പുനരാരംഭിക്കണമെന്നും വിതരണം ചെയ്യുന്ന ഉപ്പുവെള്ളത്തിന് കരം ചുമത്തിയത് ശരിയല്ല എന്നതും നമ്മുടെ വാദഗതികളായിരുന്നു. പ്രസ്തുത പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കോടതിയില്‍ സത്യവാങ്മൂലം നല്‍കാന്‍ മുന്‍ പറഞ്ഞ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് ഹൈക്കോടതി സാവകാശം നല്‍കി.
2015ല്‍ കുടിവെള്ള ക്ഷാമം, ബാവിക്കര തടയണ നിര്‍മ്മാണം എന്നിവ സംബന്ധിച്ച് വിശദമായ മെമ്മോറാണ്ടങ്ങള്‍ തയ്യാറാക്കി 14.5.2015ന് അന്നത്തെ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ വെച്ച് നല്‍കുകയുണ്ടായി. 2016ലെ അസംബ്ലി തിരഞ്ഞെടുപ്പു സമയത്ത് കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ വെച്ച് ബാവിക്കര തടയണയെ സംബന്ധിച്ച് പിണറായി വിജയനും വിശദമായ നിവേദനം നല്‍കി.
ശരിയാക്കാമെന്ന് അദ്ദേഹം വാക്കു തന്നു.
45 വര്‍ഷക്കാലം മാറി മാറി വന്ന സര്‍ക്കാറുകള്‍ക്ക് മുന്നില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തി കൊണ്ടിരിക്കുന്ന തടയണ നിര്‍മ്മാണം ഇപ്പോള്‍ അതിന്റെ അവസാനഘട്ടത്തിലാണ്. 2021 ആദ്യം ഈ തടയണ കമ്മീഷന്‍ ചെയ്യാന്‍ പറ്റുന്ന തരത്തില്‍ പണി പുരോഗമിക്കുകയാണെന്ന് ഫോറം പ്രവര്‍ത്തകര്‍ വിലയിരുത്തുന്നു.
തടയണ നിര്‍മ്മാണം പൂര്‍ത്തിയാവുന്നു
ജലസ്‌ത്രോതസ്സുകള്‍ ജലപൂരിതമാക്കാന്‍ ജനങ്ങള്‍ക്ക് ചെയ്യാന്‍ ഒരു പാട് കാര്യങ്ങളുണ്ട്, അധികൃതര്‍ക്കും. 98 ലക്ഷം രൂപയുടെ പദ്ധതി ഇന്ന് പൂര്‍ത്തിയാവുമ്പോള്‍ ചിലവ് 23 കോടിക്കടുത്താണെന്ന് നമ്മളറിയണം.
പമ്പിംഗ്് സ്റ്റേഷനിലെ പമ്പുകള്‍ നിരന്തരം കേടാവുന്നത് തല്‍ക്കാലം ശമിച്ചിട്ടുണ്ട്. കര്‍മ്മനിരതനായ പുതിയ എക്‌സിക്യുട്ടീവ് എഞ്ചിനീയറാണ് വാട്ടര്‍ അതോറിറ്റിയുടെ തലപ്പത്ത്.
കേന്ദ്രസര്‍ക്കാറിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഗുണഭോക്തൃ വിഹിതത്തോടെ ജില്ലയിലെ മുഴുവന്‍ വീടുകളിലും ടാപ്പ് വഴി ജലം എത്തിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായിട്ടുണ്ട്. ജലജീവന്‍ എന്ന ജില്ലാ സമിതി നിലവിലുണ്ട്. വഴിനീളെ കൂറ്റന്‍ ടാങ്കുകള്‍ വിവിധ പഞ്ചായത്തുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ജലസ്രേതസ്സുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിനും ജലസംരക്ഷണ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിനും മഴവെള്ള സംഭരണം നടത്തുന്നതിനും നീതിപൂര്‍വ്വമായ ജലവിനിയോഗ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിനും നമുക്ക് കൈകോര്‍ക്കാം.