പാകിസ്ഥാനെതിരെ കളിക്കുമ്പോഴുള്ള സമ്മര്‍ദത്തെ അതിജീവിക്കാനാകുക ക്യാപ്റ്റന്‍ രോഹിതിനും കോഹ്ലിക്കും മാത്രം; അവര്‍ പരാജയപ്പെട്ടാല്‍ മറ്റുള്ളവര്‍ക്ക് ഒന്നും ചെയ്യാനാകില്ല; ട്വന്റി 20 ലോകകപ്പ് മത്സരം ഷെഡ്യൂള്‍ ചെയ്തതിന് പിന്നാലെ പ്രതികരണവുമായി മുന്‍ പാകിസ്താന്‍ താരം മുഹമ്മദ് ഹഫീസ്

കറാച്ചി: ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പ് മത്സരം ക്രമം പുറത്തുവന്നതിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആദ്യ മത്സരത്തെ കുറിച്ച് പ്രതികരിച്ച് മുന്‍ പാകിസ്താന്‍ താരം മുഹമ്മദ് ഹഫീസ്. ഇന്ത്യന്‍ നിരയില്‍ പാകിസ്ഥാനെതിരെ കളിക്കുമ്പോഴുള്ള സമ്മര്‍ദത്തെ അതിജീവിക്കാനാകുക ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും വിരാട് കോഹ്ലിക്കും മാത്രമാണെന്നാണ് ഹഫീസിന്റെ വാദം. അവര്‍ പരാജയപ്പെട്ടാല്‍ മറ്റുള്ളവര്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം പറയുന്നു. ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം മറ്റേത് മത്സരത്തേക്കാളും മുകളിലാണ്. ഐസിസി എല്ലായ്‌പ്പോഴും ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം ആദ്യത്തെ […]

കറാച്ചി: ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പ് മത്സരം ക്രമം പുറത്തുവന്നതിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആദ്യ മത്സരത്തെ കുറിച്ച് പ്രതികരിച്ച് മുന്‍ പാകിസ്താന്‍ താരം മുഹമ്മദ് ഹഫീസ്. ഇന്ത്യന്‍ നിരയില്‍ പാകിസ്ഥാനെതിരെ കളിക്കുമ്പോഴുള്ള സമ്മര്‍ദത്തെ അതിജീവിക്കാനാകുക ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും വിരാട് കോഹ്ലിക്കും മാത്രമാണെന്നാണ് ഹഫീസിന്റെ വാദം. അവര്‍ പരാജയപ്പെട്ടാല്‍ മറ്റുള്ളവര്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം മറ്റേത് മത്സരത്തേക്കാളും മുകളിലാണ്. ഐസിസി എല്ലായ്‌പ്പോഴും ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം ആദ്യത്തെ മത്സരമായി ഷെഡ്യൂള്‍ ചെയ്യുന്നത് അതുകൊണ്ടാണ്. ഇന്ത്യന്‍ നിരയില്‍ പാകിസ്ഥാനെതിരേ കളിക്കുമ്പോഴുള്ള സമ്മര്‍ദ്ദം താങ്ങാന്‍ ശേഷിയുള്ള രണ്ടു പേര്‍ മാത്രമേയുള്ളൂ. രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ആണത്. കഴിഞ്ഞ ടി20 ലോകകപ്പിലെ ആദ്യത്തെ മത്സരം പാകിസ്ഥാന്‍ ജയിച്ചപ്പോള്‍ ഇന്ത്യന്‍ താരങ്ങളുടെ ശരീരഭാഷ സാധാരണ രീതിയിലായിരുന്നില്ല. കാരണം ഇന്ത്യ- പാക് പോരാട്ടങ്ങളില്‍ ഒരു താരത്തിനുണ്ടാവുന്ന സമ്മര്‍ദ്ദത്തിന്റെ അളവാണ് അതിന് കാരണം. ഹഫീസ് പറഞ്ഞു.

രോഹിതും കോഹ്ലിയും മികച്ച ബാറ്റ്സ്മാന്‍മാര്‍ കൂടിയാണ്. ഈ രണ്ടു പേരും പാകിസ്ഥാനെതിരേ നന്നായി കളിച്ചില്ലെങ്കില്‍ മറ്റുള്ളവര്‍ക്കു സമ്മര്‍ദ്ദം താങ്ങാന്‍ കഴിയില്ല. വ്യക്തപരമായി പറഞ്ഞാല്‍ പാകിസ്ഥാന്‍ വളരെ ഉയരങ്ങളിലേക്ക് വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ഒരുപാട് ഇന്ത്യ- പാക് മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ആദ്യത്തെ മത്സരം തോറ്റാല്‍ ഉണ്ടാക്കുന്ന ഇംപാക്ടും വലുതാണ്. ഹഫീസ് പറഞ്ഞു.

ഒക്ടോബര്‍ 23നാണ് ഇന്ത്യ-പാക് മത്സരം നടക്കുക. ഓസ്‌ട്രേലിയയിലാണ് ഇത്തവണ ലോകകപ്പ്. ടൂര്‍ണമെന്റിന്റെ സൂപ്പര്‍ 12ലാണ് ഇരുടീമുകളും ഏറ്റുമുട്ടുക. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടൂര്‍ണമെന്റിന്റെ സൂപ്പര്‍ 12ല്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയപ്പോള്‍ പത്തു വിക്കറ്റിന് പാകിസ്താന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. ലോകകപ്പുകളില്‍ ആദ്യമായാണ് ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ ജയിച്ചത്.

Related Articles
Next Story
Share it