ബര്‍ദുബായ് വാരിയേഴ്‌സിന്റെ സൗജന്യ പരിശുദ്ധ ഉംറ യാത്ര പുറപ്പെട്ടു

ബര്‍ ദുബായ്: കോവിഡ് മഹാമാരി സമയത്ത് സന്നദ്ധ സേവന രംഗത്ത് ചരിത്രം സൃഷ്ട്ടിച്ച ബര്‍ദുബായ് വാരിയേഴ്‌സിന്റെ സൗജന്യ പരിശുദ്ധ ഉംറ യാത്ര പുറപ്പെട്ടു. തികച്ചും അര്‍ഹതപെട്ടവരെ കണ്ടെത്തി വിവിധ രാജ്യക്കാരായ 49 പേരാണ് യാത്രയില്‍ ഉള്ളത്. മക്ക-മദീന അടക്കം 10 ദിവസത്തെ യാത്രയാണ് ഒരുക്കിയിട്ടുള്ളത്. ഇത് രണ്ടാം പ്രാവശ്യമാണ് സൗജന്യ ഉംറ യാത്ര സംഘടിപ്പിക്കുന്നത്. ബാര്‍ദുബായില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ദുബായ് കെ.എം.സി.സി ജനറല്‍ സെക്രട്ടറി മുസ്തഫ തിരൂര്‍ ഉദ്ഘാടനം ചെയ്തു. റസാഖ് മലപ്പുറം അധ്യക്ഷത വഹിച്ചു. […]

ബര്‍ ദുബായ്: കോവിഡ് മഹാമാരി സമയത്ത് സന്നദ്ധ സേവന രംഗത്ത് ചരിത്രം സൃഷ്ട്ടിച്ച ബര്‍ദുബായ് വാരിയേഴ്‌സിന്റെ സൗജന്യ പരിശുദ്ധ ഉംറ യാത്ര പുറപ്പെട്ടു. തികച്ചും അര്‍ഹതപെട്ടവരെ കണ്ടെത്തി വിവിധ രാജ്യക്കാരായ 49 പേരാണ് യാത്രയില്‍ ഉള്ളത്. മക്ക-മദീന അടക്കം 10 ദിവസത്തെ യാത്രയാണ് ഒരുക്കിയിട്ടുള്ളത്. ഇത് രണ്ടാം പ്രാവശ്യമാണ് സൗജന്യ ഉംറ യാത്ര സംഘടിപ്പിക്കുന്നത്. ബാര്‍ദുബായില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ദുബായ് കെ.എം.സി.സി ജനറല്‍ സെക്രട്ടറി മുസ്തഫ തിരൂര്‍ ഉദ്ഘാടനം ചെയ്തു. റസാഖ് മലപ്പുറം അധ്യക്ഷത വഹിച്ചു. ദുബായ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം വൈസ് പ്രസിഡണ്ട് അഷ്റഫ് ബായാര്‍ സ്വാഗതം പറഞ്ഞു. സ്‌പോണ്‍സര്‍ മുഹമ്മദ് ഷെയ്ഖ്, ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടി.ആര്‍ മേല്‍പറമ്പ്, കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് ഫൈസല്‍ പട്ടേല്‍, മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് അയ്യൂബ് ഉറുമി, അബ്ദുല്‍ കാദര്‍ തൃക്കരിപ്പൂര്‍, ഹൈദര്‍ തലശേരി, അബ്ബാസ് വടകര, നവാസ് അബ്ബാസ് എടനീര്‍, അന്‍വര്‍ അനു, മുനാസ്, നംഷാദ്, നവാസ് അബ്ബാസ്, അല്‍ത്താഫ് ചൗക്കി, ഷംനാസ് കണ്ണൂര്‍, നംഷാദ് സംസാരിച്ചു. ദുബായ് കെ.എം.സി.സി മട്ടന്നൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി നിസാര്‍ മട്ടന്നൂര്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it