ബാര്‍കോഴ: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി; ഫയലില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചു

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി. ഇതുസംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചു. ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവിനെതിരെ അന്വേഷണം നടക്കുന്നത്. ഗവര്‍ണറുടേയും സ്പീക്കറുടേയും അനുമതി കൂടി തേടിയ ശേഷം അന്വേഷണം നടത്തും. മുന്‍മന്ത്രിമാരായ വി.എസ് ശിവകുമാര്‍, കെ. ബാബു എന്നിവര്‍ക്കെതിരെയും വിജിലന്‍സ് അന്വേഷണമുണ്ടാകും. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കുന്നതിന് രമേശ് ചെന്നിത്തലയും വി.എസ് ശിവകുമാറും കെ. ബാബുവും […]

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി. ഇതുസംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചു. ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവിനെതിരെ അന്വേഷണം നടക്കുന്നത്. ഗവര്‍ണറുടേയും സ്പീക്കറുടേയും അനുമതി കൂടി തേടിയ ശേഷം അന്വേഷണം നടത്തും.
മുന്‍മന്ത്രിമാരായ വി.എസ് ശിവകുമാര്‍, കെ. ബാബു എന്നിവര്‍ക്കെതിരെയും വിജിലന്‍സ് അന്വേഷണമുണ്ടാകും. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കുന്നതിന് രമേശ് ചെന്നിത്തലയും വി.എസ് ശിവകുമാറും കെ. ബാബുവും അടക്കമുള്ളവര്‍ക്ക് 20 കോടി രൂപ നല്‍കിയെന്നായിരുന്നു ബിജുരമേശിന്റെ ആരോപണം. കെ.എം മാണിക്കെതിരായ ആരോപണം പിന്‍വലിക്കുന്നതിന് ജോസ് കെ. മാണി 10 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നും ബിജു വെളിപ്പെടുത്തിയിരുന്നു. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസില്‍ എം.സി ഖമറുദ്ദീന്‍ എം.എല്‍.എയും പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വി.കെ ഇബ്രാഹിം കുഞ്ഞും അറസ്റ്റിലായതോടെ പ്രതിരോധത്തിലായ പ്രതിപക്ഷത്തിന് രമേശ് ചെന്നിത്തലക്കെതിരായ അന്വേഷണം മറ്റൊരു ആഘാതമായി മാറുകയാണ്. തദ്ദേശതിരഞ്ഞെടുപ്പ് പ്രചാരണം സജീവമായ ഘട്ടത്തില്‍ പ്രതിപക്ഷനിരയെ ലക്ഷ്യമിട്ടുള്ള അഴിമതിക്കേസുകള്‍ എല്‍.ഡി.എഫ് ആയുധമാക്കുന്നുണ്ട്.

Related Articles
Next Story
Share it