ഗാന്ധി ജയന്തി ദിനത്തില്‍ തുറന്ന ബാര്‍ പൂട്ടി; ലൈസന്‍സിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു

കാഞ്ഞങ്ങാട്: ഗാന്ധിജയന്തി ദിനത്തില്‍ തുറന്ന് മദ്യം വില്‍പന നടത്തിയ ബാറിന്റെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തതിനു പിന്നാലെ ലൈസന്‍സിയെ എക്‌സൈസ് അധികൃതര്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ആലാമിപ്പള്ളിയിലെ രാജ് റസിഡന്‍സിയുടെ ലൈസന്‍സാണ് എക്‌സൈസ് കമ്മീഷണര്‍ അനന്തകൃഷ്ണന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് സസ്‌പെന്റ് ചെയതത്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ ബാര്‍ പൂട്ടി സീല്‍ ചെയ്തു. ലൈസന്‍സി എം. നാഗരാജനെയാണ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. ഡ്രൈഡേയില്‍ മദ്യം വിറ്റതിന് ലൈസന്‍സി നാഗരാജിനെതിരെ എക്‌സൈസ് അധികൃതര്‍ നേരത്തെ കേസെടുത്തിരുന്നു. ഗാന്ധി ജയന്തി ദിനത്തില്‍ രാവിലെ എക്‌സൈസ് […]

കാഞ്ഞങ്ങാട്: ഗാന്ധിജയന്തി ദിനത്തില്‍ തുറന്ന് മദ്യം വില്‍പന നടത്തിയ ബാറിന്റെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തതിനു പിന്നാലെ ലൈസന്‍സിയെ എക്‌സൈസ് അധികൃതര്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ആലാമിപ്പള്ളിയിലെ രാജ് റസിഡന്‍സിയുടെ ലൈസന്‍സാണ് എക്‌സൈസ് കമ്മീഷണര്‍ അനന്തകൃഷ്ണന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് സസ്‌പെന്റ് ചെയതത്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ ബാര്‍ പൂട്ടി സീല്‍ ചെയ്തു. ലൈസന്‍സി എം. നാഗരാജനെയാണ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. ഡ്രൈഡേയില്‍ മദ്യം വിറ്റതിന് ലൈസന്‍സി നാഗരാജിനെതിരെ എക്‌സൈസ് അധികൃതര്‍ നേരത്തെ കേസെടുത്തിരുന്നു. ഗാന്ധി ജയന്തി ദിനത്തില്‍ രാവിലെ എക്‌സൈസ് സി.ഐ മുരളീധരന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ബാറില്‍ നിന്നും മദ്യം വിറ്റതായി കണ്ടെത്തിയിരുന്നു. 32.5 ലിറ്റര്‍ വിദേശമദ്യവും 34.5 ലിറ്റര്‍ ബിയറും പിടിച്ചെടുത്തിരുന്നു. ഉടമയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. 15 ദിവസത്തിനകം മറുപടി നല്‍കണം. മറുപടി അനുസരിച്ചായിരിക്കും തുടര്‍നടപടി.

Related Articles
Next Story
Share it