കെ.എസ്.ടി.പി റോഡില്‍ കലുങ്കിനായെടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ ബാര്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍
കാഞ്ഞങ്ങാട്: ബാര്‍ ജീവനക്കാരനെ കെ.എസ്.ടി.പി റോഡിലെ കലുങ്കിനായെടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലാമി പള്ളിയിലെ രാജ് റസിഡന്‍സിയിലെ ക്ലീനിങ് ജോലിക്കാരന്‍ നിധീഷ് (40) ആണ് മരിച്ചത്. അമ്പലത്തറ പാറപ്പള്ളിയിലെ കൃഷ്ണന്റെ മകനാണ്.കൊവ്വല്‍ പള്ളിയിലാണ് വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. കൊവ്വല്‍ പള്ളി മന്ന്യോട്ട് ക്ഷേത്രത്തിനടുത്താണ് താമസിക്കുന്നത്. ഇന്ന് രാവിലെയാണ് വെള്ളക്കെട്ടില്‍ കിടക്കുന്നത് നാട്ടുകാര്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 11 മണിക്ക് ശേഷം ബാറില്‍ നിന്നും ജോലി കഴിഞ്ഞ് കൊവ്വല്‍ പള്ളിയിലെ വീട്ടിലേക്ക് പോയതായിരുന്നു. രാത്രി […]

കാഞ്ഞങ്ങാട്: ബാര്‍ ജീവനക്കാരനെ കെ.എസ്.ടി.പി റോഡിലെ കലുങ്കിനായെടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലാമി പള്ളിയിലെ രാജ് റസിഡന്‍സിയിലെ ക്ലീനിങ് ജോലിക്കാരന്‍ നിധീഷ് (40) ആണ് മരിച്ചത്. അമ്പലത്തറ പാറപ്പള്ളിയിലെ കൃഷ്ണന്റെ മകനാണ്.
കൊവ്വല്‍ പള്ളിയിലാണ് വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. കൊവ്വല്‍ പള്ളി മന്ന്യോട്ട് ക്ഷേത്രത്തിനടുത്താണ് താമസിക്കുന്നത്. ഇന്ന് രാവിലെയാണ് വെള്ളക്കെട്ടില്‍ കിടക്കുന്നത് നാട്ടുകാര്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 11 മണിക്ക് ശേഷം ബാറില്‍ നിന്നും ജോലി കഴിഞ്ഞ് കൊവ്വല്‍ പള്ളിയിലെ വീട്ടിലേക്ക് പോയതായിരുന്നു. രാത്രി ഏറെ വൈകിയിട്ടും എത്താത്തതിനാല്‍ വീട്ടുകാര്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അന്വേഷണം തുടരുന്നതിനിടെയാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. വെള്ളക്കെട്ടില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഏതെങ്കിലും വാഹനമിടിച്ച് തെറിപ്പിച്ചതാണോയെന്ന സംശയമുണ്ട്. അബദ്ധത്തില്‍ വീണു മരിച്ചതാണോയെന്നും അന്വേഷിക്കുന്നുണ്ട്. ഭാര്യ: ഓമന (കൊവ്വല്‍ പള്ളി).