ബാര്‍ കോഴ: പിണറായിക്കും ചെന്നിത്തലക്കും എതിരെ ബിജുരമേശ്

തിരുവനന്തപുരം: ബാര്‍ കോഴയില്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമെതിരെ ഗുരുതര ആരോപണവുമായി ബാര്‍ ഉടമ ബിജു രമേശ്. കെ.എം മാണി പിണറായി വിജയനെ വീട്ടില്‍ ചെന്നു കണ്ടതിന് ശേഷമാണ് ബാര്‍ കോഴക്കേസിലെ അന്വേഷണം നിലച്ചതെന്ന് ബിജു രമേശ് പറഞ്ഞു. ഈ കൂടിക്കാഴ്ചക്ക് ശേഷം അന്വേഷണം നിര്‍ത്താന്‍ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് നിര്‍ദ്ദേശം പോയെന്നും ബിജുരമേശ് ആരോപിച്ചു. രഹസ്യമൊഴി നല്‍കാതിരിക്കാന്‍ അഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് രമേശ് ചെന്നിത്തലയും ഭാര്യയും തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്നും തങ്ങളെ ഉപദ്രവിക്കരുതെന്ന് അവര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുവെന്നും ബിജു […]

തിരുവനന്തപുരം: ബാര്‍ കോഴയില്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമെതിരെ ഗുരുതര ആരോപണവുമായി ബാര്‍ ഉടമ ബിജു രമേശ്. കെ.എം മാണി പിണറായി വിജയനെ വീട്ടില്‍ ചെന്നു കണ്ടതിന് ശേഷമാണ് ബാര്‍ കോഴക്കേസിലെ അന്വേഷണം നിലച്ചതെന്ന് ബിജു രമേശ് പറഞ്ഞു. ഈ കൂടിക്കാഴ്ചക്ക് ശേഷം അന്വേഷണം നിര്‍ത്താന്‍ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് നിര്‍ദ്ദേശം പോയെന്നും ബിജുരമേശ് ആരോപിച്ചു. രഹസ്യമൊഴി നല്‍കാതിരിക്കാന്‍ അഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് രമേശ് ചെന്നിത്തലയും ഭാര്യയും തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്നും തങ്ങളെ ഉപദ്രവിക്കരുതെന്ന് അവര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുവെന്നും ബിജു രമേശ് പറഞ്ഞു. ഇതനുസരിച്ചാണ് മൊഴിയില്‍ ചെന്നിത്തലയുടെ പേര് പറയാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേയും ബിജുരമേശ് ആരോപണം ഉന്നയിച്ചു. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി പറഞ്ഞുവെന്ന് അറിയിച്ചാണ് മുന്‍മന്ത്രി കെ.ബാബു തന്നോട് പണം ആവശ്യപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ രാഷ്ട്രീയക്കാരും ഒരുപോലെയാണ്. പരസ്പരം ഒത്തുതീര്‍പ്പാക്കാനാണ് സി.പി.എമ്മും കോണ്‍ഗ്രസും ശ്രമിക്കുന്നത്. ആദ്യം തനിക്ക് പിന്തുണ നല്‍കിയ പിണറായിയും കോടിയേരി ബാലകൃഷ്ണനും പിന്നീട് നിലപാട് മാറ്റി. ജോസ് കെ. മാണി സ്വാധീനിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങളും നിരവധി നേതാക്കളുടെ പേര് വിവരങ്ങളും വിജിലന്‍സിന് മുമ്പ് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. എന്നാല്‍ അതൊന്നും അന്വേഷിക്കാന്‍ അധികാരമില്ലെന്നാണ് വിജിലന്‍സ് പറഞ്ഞത്. ഇപ്പോഴത്തെ വിജിലന്‍സ് അന്വേഷണത്തില്‍ വിശ്വാസമില്ല. കേസില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്നും ബിജുരമേശ് ആവശ്യപ്പെട്ടു.

Related Articles
Next Story
Share it