അണങ്കൂര്‍ ദേശീയ പാതയോരത്ത് ആല്‍മരം അപകടാവസ്ഥയില്‍; പരസ്പരം പഴിചാരി അധികൃതര്‍
കാസര്‍കോട്: അണങ്കൂര്‍ ദേശീയപാതയ്ക്ക് സമീപം അപകടാവസ്ഥയിലുള്ള ആല്‍മരം മുറിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ കൗണ്‍സിലര്‍ നല്‍കിയ കത്തിന് അധികൃതരുടെ ഭാഗത്ത് നിന്ന് ലഭിച്ചത് പരസ്പരം പഴിചാരിയുള്ള മറുപടിയെന്ന് ആക്ഷേപം. കാസര്‍കോട് നഗരസഭാ കൗണ്‍സിലര്‍ മജീദ് കൊല്ലമ്പാടിയാണ് അപകടാവസ്ഥയിലുള്ള ആല്‍മരം മുറിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍, നഗരസഭ, ദേശീയപാത അതോറിറ്റി, പൊതുമരാമത്ത് മന്ത്രി തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയത്.അംഗഡിമുഗര്‍ സ്‌കൂളിന് സമീപത്തെ മരം കടപുഴകി വീണ് വിദ്യാര്‍ഥി മരിച്ചതിന് പിന്നാലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും റോഡരികിലെയും അപകടാവസ്ഥയിലായ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. ഈ അപകടത്തിന് […]

കാസര്‍കോട്: അണങ്കൂര്‍ ദേശീയപാതയ്ക്ക് സമീപം അപകടാവസ്ഥയിലുള്ള ആല്‍മരം മുറിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ കൗണ്‍സിലര്‍ നല്‍കിയ കത്തിന് അധികൃതരുടെ ഭാഗത്ത് നിന്ന് ലഭിച്ചത് പരസ്പരം പഴിചാരിയുള്ള മറുപടിയെന്ന് ആക്ഷേപം. കാസര്‍കോട് നഗരസഭാ കൗണ്‍സിലര്‍ മജീദ് കൊല്ലമ്പാടിയാണ് അപകടാവസ്ഥയിലുള്ള ആല്‍മരം മുറിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍, നഗരസഭ, ദേശീയപാത അതോറിറ്റി, പൊതുമരാമത്ത് മന്ത്രി തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയത്.
അംഗഡിമുഗര്‍ സ്‌കൂളിന് സമീപത്തെ മരം കടപുഴകി വീണ് വിദ്യാര്‍ഥി മരിച്ചതിന് പിന്നാലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും റോഡരികിലെയും അപകടാവസ്ഥയിലായ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. ഈ അപകടത്തിന് മുമ്പ് തന്നെ അപകടാവസ്ഥയിലായ മരം മുറിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് കൗണ്‍സിലര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് വീണ്ടും പരാതി നല്‍കിയപ്പോഴാണ് ആല്‍മരം തങ്ങളുടെ പരിധിയില്‍ വരുന്നതല്ലെന്ന് പറഞ്ഞ് ബന്ധപ്പെട്ടവര്‍ കയ്യൊഴിഞ്ഞതത്രെ.
നിരവധി വ്യാപാര സ്ഥാപനങ്ങളും ഓേട്ടാ സ്റ്റാന്റും അടക്കം സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് വര്‍ഷങ്ങള്‍ പഴക്കമുള്ള ആല്‍മരം അപകടാവസ്ഥയിലുള്ളത്. നിരവധി വിദ്യാര്‍ഥികളും കാല്‍നട യാത്രക്കാരും കടന്നുപോകുന്ന വഴിയോരത്താണിത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വൈദ്യുതി ലൈന്‍ വലിക്കുന്നതിനായി മരത്തിന്റെ കൊമ്പുകള്‍ മാത്രമാണ് വെട്ടിമാറ്റിയത്.
ആല്‍മരം പൂര്‍ണമായും വെട്ടി ആശങ്ക പരിഹരിക്കണമെന്നാണ് കൗണ്‍സിലര്‍ വീണ്ടും പരാതിയുമായി അധികൃതരെ സമീപിച്ചത്. കലക്ടറോട് പരാതിപ്പെട്ടപ്പോള്‍ ദേശീയപാത അതോറിറ്റിക്ക് പരാതി നല്‍കാനാണ് നിര്‍ദേശിച്ചത്. ദേശീയപാത ഇംപ്ലിമെന്റേഷന്‍ പ്രോജക്റ്റ് ഡയറക്ടര്‍ക്ക് അടക്കം പരാതി നല്‍കിയതിനെ തുടര്‍ന്ന് അധികൃതര്‍ നേരിട്ട് വിളിപ്പിച്ച് പരാതിയില്‍ വ്യക്തത തേടിയ ശേഷം സ്ഥലം സന്ദര്‍ശിക്കുകയും തങ്ങളുടെ പരിധിയിലല്ല എന്ന് പറഞ്ഞ് മന്ത്രിയെ കാണാന്‍ നിര്‍ദേശിക്കുകയും ചെയ്തു. അദാലത്തില്‍ മന്ത്രിയെ കണ്ട് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്ന് മജീദ് പറഞ്ഞു.