ദക്ഷിണ കന്നഡ ജില്ലയിലെ കവര്‍ച്ചാപരമ്പര; കണ്ണൂര്‍ സ്വദേശികളായ രണ്ടുപേര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍, സംഘം മോഷ്ടിച്ച നിരവധി വാഹനങ്ങളും കസ്റ്റഡിയിലെടുത്തു

മംഗളൂരു: ദക്ഷിണകന്നഡ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടന്ന കവര്‍ച്ചകളുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സ്വദേശികളായ രണ്ടുപേര്‍ ഉള്‍പ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബണ്ട്വാള്‍, വിട്ടല്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നാണ് സംഘം പിടിയിലായത്. മംഗളൂരു സ്വദേശിയായ അമ്മി എന്ന അമറുദ്ദീന്‍, കണ്ണൂര്‍ സ്വദേശികളായ മുഹമ്മദ് യൂനസ്, ഹാഫിസ് എന്നിവരെ ബണ്ട്വാള്‍ സര്‍ക്കിള്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ടി.ഡി നാഗരാജ്, എസ്.ഐ അവിനാശ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. ബണ്ട്വാളിലെ സുരഭി മദ്യശാല കുത്തിതുറന്ന് കവര്‍ച്ച നടത്തിയ […]

മംഗളൂരു: ദക്ഷിണകന്നഡ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടന്ന കവര്‍ച്ചകളുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സ്വദേശികളായ രണ്ടുപേര്‍ ഉള്‍പ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബണ്ട്വാള്‍, വിട്ടല്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നാണ് സംഘം പിടിയിലായത്. മംഗളൂരു സ്വദേശിയായ അമ്മി എന്ന അമറുദ്ദീന്‍, കണ്ണൂര്‍ സ്വദേശികളായ മുഹമ്മദ് യൂനസ്, ഹാഫിസ് എന്നിവരെ ബണ്ട്വാള്‍ സര്‍ക്കിള്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ടി.ഡി നാഗരാജ്, എസ്.ഐ അവിനാശ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. ബണ്ട്വാളിലെ സുരഭി മദ്യശാല കുത്തിതുറന്ന് കവര്‍ച്ച നടത്തിയ കേസുമായി ബന്ധപ്പെട്ടാണ് കണ്ണൂര്‍ സ്വദേശികള്‍ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 4.8 ലക്ഷം രൂപ വിലമതിക്കുന്ന മുതലുകള്‍ കണ്ടെടുത്തു. ആഡംബര ബൈക്ക്, മൊബൈല്‍ ഫോണ്‍, ഡിവിആര്‍ സെറ്റ് ടോപ്പ് ബോക്സ്, 35,000 രൂപ എന്നിവയാണ് ഇവരില്‍ നിന്നും പിടികൂടിയത്. വിട്ടല്‍ എസ്.ഐ വിനോദ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പെര്‍വ സ്വദേശി ഉമ്മര്‍ ഫാറൂഖ് (27), മംഗളൂരു സ്വദേശി മുഹമ്മദ് സഫ് വാന്‍ എന്ന ശരത് (19) എന്നിവരെ അറസ്റ്റ് ചെയ്തു. 14 ബുള്ളറ്റുകള്‍, രണ്ട് ബൈക്കുകള്‍, മൂന്ന് ഡിവിആര്‍, ഒരു മോണിറ്റര്‍, ബ്രോഡ്ബാന്‍ഡ് ഒ എല്‍ ടി ബോക്സ് എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒമ്പത് സ്ഥലങ്ങളില്‍ സംഘം മോഷണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു.
ബണ്ട്വാള്‍, വിട്ടല്‍, ഉപ്പിനങ്ങാടി, പുത്തൂര്‍ എന്നിവിടങ്ങളില്‍ കവര്‍ച്ച വര്‍ധിച്ചതിനാല്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ഡി നാഗരാജ് പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുകൂട്ടുകയും കവര്‍ച്ചാപരമ്പരയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള ഒരു ബ്ലൂപ്രിന്റ് തയ്യാറാക്കുകയും ചെയ്തു. വിവിധ പൊലീസ് സ്റ്റേഷനുകളിലെ സബ് ഇന്‍സ്പെക്ടര്‍മാരായ അവിനാശ്, പ്രസന്ന, വിനോദ് റെഡ്ഡി, സഞ്ജീവ്, കലൈമര്‍, ഇറയ്യ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. സംഘത്തില്‍പെട്ട ഉമ്മര്‍ ഫാറൂഖിനെതിരെ വിട്ടല്‍, കഡബ, കൊണാജെ, ബണ്ട്വാള്‍, ഉള്ളാള്‍, മംഗളൂരു, ബജ്‌പേ എന്നീ പൊലീസ് സ്റ്റേഷനുകളിലായി 31 കേസുകളുണ്ട്. സഫ്‌വാനെതിരെ പനമ്പൂര്‍, ബന്ദര്‍, മംഗളൂരു, വിട്ടല്‍ എന്നിവിടങ്ങളില്‍ എട്ട് കേസുകളാണുള്ളത്.

Related Articles
Next Story
Share it