മുനിസിപ്പല്‍ കൗണ്‍സിലിലെ മെഡിക്കല്‍ ഓഫീസര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; വനിതാ മേലുദ്യോഗസ്ഥ നിരന്തരം പീഡിപ്പിക്കുന്നതായി ആത്മഹത്യാകുറിപ്പ്
ബണ്ട്വാള്‍: കര്‍ണാടകയില്‍ മുനിസിപ്പല്‍ കൗണ്‍സിലിലെ മെഡിക്കല്‍ ഓഫീസര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബണ്ട്വാള്‍ മുനിസിപ്പല്‍ കൗണ്‍സിലിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥനായ വിട്ടല്‍ പൂനാച്ച സ്വദേശി രവി കൃഷ്ണയാണ് വ്യാഴാഴ്ച രാവിലെ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആത്മഹത്യാകുറിപ്പ് കണ്ടെത്തി. മേലുദ്യോഗസ്ഥരുടെ നിരന്തര പീഡനങ്ങള്‍ സഹിക്കാനാവാതെയാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാക്കുറിപ്പില്‍ രവി എഴുതി. വിഷം കഴിച്ചയുടനെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായി. സുള്ള്യ മുനിസിപ്പല്‍ കൗണ്‍സിലില്‍ ജോലി ചെയ്തുവരുന്നതിനിടൈ അഞ്ച് മാസം മുമ്പാണ് രവിയെ ബണ്ട്വാളിലേക്ക് സ്ഥലം മാറ്റിയത്. ഇവിടെ ആദ്യ രണ്ട് മാസം […]

ബണ്ട്വാള്‍: കര്‍ണാടകയില്‍ മുനിസിപ്പല്‍ കൗണ്‍സിലിലെ മെഡിക്കല്‍ ഓഫീസര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബണ്ട്വാള്‍ മുനിസിപ്പല്‍ കൗണ്‍സിലിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥനായ വിട്ടല്‍ പൂനാച്ച സ്വദേശി രവി കൃഷ്ണയാണ് വ്യാഴാഴ്ച രാവിലെ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആത്മഹത്യാകുറിപ്പ് കണ്ടെത്തി. മേലുദ്യോഗസ്ഥരുടെ നിരന്തര പീഡനങ്ങള്‍ സഹിക്കാനാവാതെയാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാക്കുറിപ്പില്‍ രവി എഴുതി. വിഷം കഴിച്ചയുടനെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായി.
സുള്ള്യ മുനിസിപ്പല്‍ കൗണ്‍സിലില്‍ ജോലി ചെയ്തുവരുന്നതിനിടൈ അഞ്ച് മാസം മുമ്പാണ് രവിയെ ബണ്ട്വാളിലേക്ക് സ്ഥലം മാറ്റിയത്. ഇവിടെ ആദ്യ രണ്ട് മാസം പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും പിന്നീട് മേലുദ്യോഗസ്ഥയും മറ്റുള്ളവരും ചേര്‍ന്ന് മാനസീകമായും മറ്റും പീഡിപ്പിക്കുകയും അപവാദം പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് രവി പറയുന്നു. ഓഫീസിലെ ചീഫ് ഓഫീസര്‍ ലെന ബ്രിട്ടോ എല്ലാ ദിവസവും തന്നെ അനാവശ്യമായി മാനസികമായി പീഡിപ്പിക്കുന്നു. ഓഫീസിലെ ഇക്ബാല്‍ എനിക്കെതിരെ അനാവശ്യമായ തെറ്റായ പ്രചാരണം നടത്തുകയാണ്. അത് സഹിക്കാനാവുന്നില്ല. രവി കുറിപ്പില്‍ കുറിച്ചു.
Bantwal: Govt employee attempts to end life - Blames senior's in suicide note