ഉമര്‍ ഫാറൂഖ് വധം: രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികള്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തു; ഒരാള്‍ അറസ്റ്റില്‍

ബണ്ട്വാള്‍: കല്ലടുക്കയിലെ ഉമര്‍ ഫാറൂഖിനെ(31) കൊലപ്പെടുത്തിയ കേസില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികള്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഒരു പ്രതിക്ക് വെടിവെപ്പില്‍ പരിക്കേറ്റു. പ്രത്യാക്രമണത്തില്‍ ഒരു പൊലീസുകാരനും പരിക്കുണ്ട്. ബണ്ട്വാള്‍ റൂറല്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ പ്രസന്നയ്ക്കും പ്രതികളിലൊരാളായ ഖലീലിനുമാണ് പരിക്ക്. ഇരുവരെയും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് മെല്‍ക്കറിലാണ് ഫാറൂഖ് കൊല്ലപ്പെട്ടത്. കേസില്‍ പ്രതികളായ ഖലീലും കൂട്ടരും ബംഗളൂരുവിലേക്ക് പോവുകയായിരുന്നു. ഇക്കാര്യം അറിഞ്ഞ പൊലീസ് ബണ്ട്വാളില്‍ നിന്ന് ഇവരെ പിന്തുടര്‍ന്നു. ഗുണ്ടിയയിലെത്തിയ ഖലീല്‍ […]

ബണ്ട്വാള്‍: കല്ലടുക്കയിലെ ഉമര്‍ ഫാറൂഖിനെ(31) കൊലപ്പെടുത്തിയ കേസില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികള്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഒരു പ്രതിക്ക് വെടിവെപ്പില്‍ പരിക്കേറ്റു. പ്രത്യാക്രമണത്തില്‍ ഒരു പൊലീസുകാരനും പരിക്കുണ്ട്. ബണ്ട്വാള്‍ റൂറല്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ പ്രസന്നയ്ക്കും പ്രതികളിലൊരാളായ ഖലീലിനുമാണ് പരിക്ക്. ഇരുവരെയും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച വൈകിട്ട് മെല്‍ക്കറിലാണ് ഫാറൂഖ് കൊല്ലപ്പെട്ടത്. കേസില്‍ പ്രതികളായ ഖലീലും കൂട്ടരും ബംഗളൂരുവിലേക്ക് പോവുകയായിരുന്നു. ഇക്കാര്യം അറിഞ്ഞ പൊലീസ് ബണ്ട്വാളില്‍ നിന്ന് ഇവരെ പിന്തുടര്‍ന്നു. ഗുണ്ടിയയിലെത്തിയ ഖലീല്‍ പെട്ടെന്ന് പോലീസ് സംഘത്തെ അക്രമിച്ചു. ബണ്ട്വാള്‍ ടൗണ്‍ സ്റ്റേഷന്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ അവിനാശ് പ്രതികള്‍ക്ക് നേരെ വെടിയുതിര്‍ത്തു. കേസിലെ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ ദക്ഷിണ കന്നഡ ജില്ലാ പോലീസ് സൂപ്രണ്ട് ലക്ഷ്മി പ്രസാദ് പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. പൊലീസ് സബ് ഇന്‍സ്പെക്ടര്‍മാരായ അവിനാശും പ്രസന്നയും ഉള്‍പ്പെടുന്ന പ്രത്യേക സ്‌ക്വാഡ് ഇതോടെ പ്രതികളെ പിടികൂടാന്‍ രംഗത്തിറങ്ങുകയായിരുന്നു.

പ്രതികളായ മൂന്ന് പേരെ കസ്റ്റഡിയിലെടുക്കുമ്പോഴാണ് സംഘം പൊലീസിനെ അക്രമിച്ചത്. ഇതോടെ പ്രതികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സാമുദായിക സംഘര്‍ഷം ഉള്‍പ്പെടെ നിരവധി കേസുകളില്‍ മുഖ്യപ്രതിയാണ് ഖലീല്‍.

Bantwal: Farooq murder - Police fire at accused, one arrested, two escape

Related Articles
Next Story
Share it