ബണ്ട്വാളില്‍ കെട്ടിടമുറി കേന്ദ്രീകരിച്ച് പെണ്‍വാണിഭം; അഞ്ച് സ്ത്രീകളടക്കം എട്ടുപേര്‍ പിടിയില്‍

മംഗളൂരു: ബണ്ട്വാളില്‍ കെട്ടിടമുറി കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുകയായിരുന്ന സംഘം പൊലീസ് പിടിയിലായി. അഞ്ച് സ്ത്രീകളടക്കം എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നെക്കിലടി പുത്തൂരില്‍ നിന്നുള്ള ശരണ്‍ (28), കാരിയംഗലയില്‍ നിന്നുള്ള ഭരത് (28), പുത്തൂര്‍ ചിക്കമുദ്‌നൂരിലെ കിരണ്‍ കെ (25) എന്നിവരെയും അഞ്ച് സ്ത്രീകളെയുമാണ് പൊലീസ് പിടികൂടിയത്. 4,400 രൂപയും പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ഡി നാഗരാജ്, സബ് ഇന്‍സ്‌പെക്ടര്‍ അവിനാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഭാരത് കോംപ്ലക്സ് കെട്ടിടത്തിലെ ഒരു […]

മംഗളൂരു: ബണ്ട്വാളില്‍ കെട്ടിടമുറി കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുകയായിരുന്ന സംഘം പൊലീസ് പിടിയിലായി. അഞ്ച് സ്ത്രീകളടക്കം എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നെക്കിലടി പുത്തൂരില്‍ നിന്നുള്ള ശരണ്‍ (28), കാരിയംഗലയില്‍ നിന്നുള്ള ഭരത് (28), പുത്തൂര്‍ ചിക്കമുദ്‌നൂരിലെ കിരണ്‍ കെ (25) എന്നിവരെയും അഞ്ച് സ്ത്രീകളെയുമാണ് പൊലീസ് പിടികൂടിയത്. 4,400 രൂപയും പിടികൂടി.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ഡി നാഗരാജ്, സബ് ഇന്‍സ്‌പെക്ടര്‍ അവിനാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഭാരത് കോംപ്ലക്സ് കെട്ടിടത്തിലെ ഒരു മുറിയില്‍ റെയ്ഡ് നടത്തുകയും പെണ്‍വാണിഭസംഘത്തെ പിടികൂടുകയുമായിരുന്നു.

Related Articles
Next Story
Share it