തനിക്ക് വഴങ്ങിയില്ലെങ്കില്‍ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുമെന്ന് ഭീഷണി; സഹോദരിയുടെ ഭര്‍ത്താവിനെതിരെ 19കാരി പരാതി നല്‍കി

ബണ്ട്വാള്‍: തനിക്ക് വഴങ്ങിയില്ലെങ്കില്‍ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായി കാട്ടി സഹോദരിയുടെ ഭര്‍ത്താവിനെതിരെ 19കാരി പരാതി നല്‍കി. ബണ്ട്വാള്‍ കടമ്പു ബെദ്രകാട് സ്വദേശിയായ 19 കാരിയാണ് തന്റെ മൂത്ത സഹോദരിയുടെ ഭര്‍ത്താവിനെതിരെ വിട്ടല്‍ പോലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പുനാച്ച ലക്കോണിയിലെ ബഷീറിനെതിരെ കേസെടുത്തു. ബഷീര്‍ ബലപ്രയോഗത്തിലൂടെ യുവതിയുമായി നിരന്തരം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നു. ഈ സമയം നഗ്‌നചിത്രങ്ങളും ഇയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായി പറയപ്പെടുന്നു. തുടര്‍ന്ന് വീണ്ടും ബന്ധത്തിന് നിര്‍ബന്ധിക്കുകയും വഴങ്ങിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. […]

ബണ്ട്വാള്‍: തനിക്ക് വഴങ്ങിയില്ലെങ്കില്‍ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായി കാട്ടി സഹോദരിയുടെ ഭര്‍ത്താവിനെതിരെ 19കാരി പരാതി നല്‍കി. ബണ്ട്വാള്‍ കടമ്പു ബെദ്രകാട് സ്വദേശിയായ 19 കാരിയാണ് തന്റെ മൂത്ത സഹോദരിയുടെ ഭര്‍ത്താവിനെതിരെ വിട്ടല്‍ പോലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പുനാച്ച ലക്കോണിയിലെ ബഷീറിനെതിരെ കേസെടുത്തു.

ബഷീര്‍ ബലപ്രയോഗത്തിലൂടെ യുവതിയുമായി നിരന്തരം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നു. ഈ സമയം നഗ്‌നചിത്രങ്ങളും ഇയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായി പറയപ്പെടുന്നു. തുടര്‍ന്ന് വീണ്ടും ബന്ധത്തിന് നിര്‍ബന്ധിക്കുകയും വഴങ്ങിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ബഷീര്‍ തന്റെ ജീവന് ഭീഷണിയാണെന്നും യുവതി പരാതിയില്‍ വ്യക്തമാക്കി.

Related Articles
Next Story
Share it