വിദ്യാഭ്യാസ സ്ഥാപനത്തിലെ ഹോസ്റ്റലില്‍ പാചകക്കാരനായ കാസര്‍കോട് സ്വദേശി കുളത്തില്‍ മരിച്ച നിലയില്‍

ബണ്ട്വാള്‍: കാസര്‍കോട് സ്വദേശിയെ കര്‍ണാടകയില്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബണ്ട്വാളിലെ അലൈക് സത്യസായി ലോകസേവ കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ ഹോസ്റ്റലില്‍ അസിസ്റ്റന്റ് പാചകക്കാരനായിരുന്ന കാസര്‍കോട് ബെദ്രഡ്കയിലെ നാരായണ പതാലി (55)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയാണ് നാരായണനെ കാണാതായത്. തിരച്ചില്‍ നടത്തിയപ്പോള്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കുളത്തിനടുത്ത് പാദരക്ഷകള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കുളത്തില്‍ 22 അടിയിലധികം വെള്ളമുണ്ട്. അതിനാല്‍ തന്നെ ഫ്രണ്ട്‌സ് വിട്ടല്‍ ഓര്‍ഗനൈസേഷന്റെ […]

ബണ്ട്വാള്‍: കാസര്‍കോട് സ്വദേശിയെ കര്‍ണാടകയില്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബണ്ട്വാളിലെ അലൈക് സത്യസായി ലോകസേവ കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ ഹോസ്റ്റലില്‍ അസിസ്റ്റന്റ് പാചകക്കാരനായിരുന്ന കാസര്‍കോട് ബെദ്രഡ്കയിലെ നാരായണ പതാലി (55)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വ്യാഴാഴ്ച രാത്രിയാണ് നാരായണനെ കാണാതായത്. തിരച്ചില്‍ നടത്തിയപ്പോള്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കുളത്തിനടുത്ത് പാദരക്ഷകള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കുളത്തില്‍ 22 അടിയിലധികം വെള്ളമുണ്ട്. അതിനാല്‍ തന്നെ ഫ്രണ്ട്‌സ് വിട്ടല്‍ ഓര്‍ഗനൈസേഷന്റെ വിദഗ്ധ ഡൈവേഴ്സ് ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ 25 വര്‍ഷമായി അപസ്മാരം ഉണ്ടായിരുന്ന നാരായണന്‍ വിഷാദരോഗം മൂലം ആത്മഹത്യ ചെയ്തുവെന്നാണ് വിട്ടല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നത്.

Related Articles
Next Story
Share it