പ്രസവം കഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് വരുന്നതിനിടെ ഓട്ടോ റിക്ഷ നിയന്ത്രണം വിട്ടു; മാതാവിന്റെ കയ്യിലുണ്ടായിരുന്ന 3 ദിവസം പ്രായമുള്ള നവജാത ശിശുവിന് ദാരുണാന്ത്യം

ബണ്ട്വാള്‍: പ്രസവം കഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് മടങ്ങുന്നതിനിടെ ഓട്ടോ റിക്ഷ നിയന്ത്രണം വിട്ട് മാതാവിന്റെ കയ്യിലുണ്ടായിരുന്ന മൂന്ന് ദിവസം പ്രായമുള്ള നവജാത ശിശു മരിച്ചു. ബുധനാഴ്ച വൈകീട്ട് ബെഞ്ചനപദവ് കല്‍പാനെ വളവിന് സമീപമാണ് അപകടം. അമിതവേഗതയില്‍ സഞ്ചരിച്ച ഓട്ടോ വളവില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം. മൂന്ന് ദിവസം മുമ്പാണ് മംഗളൂരു ലോഡി ഗോസ്‌ചെന്‍ ആശുപത്രിയില്‍ കൈക്കമ്പയില്‍ താമസിക്കുന്ന ഉമൈറ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ബുധനാഴ്ച വൈകുന്നേരം ഇവരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. തുടര്‍ന്ന് ബിസി […]

ബണ്ട്വാള്‍: പ്രസവം കഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് മടങ്ങുന്നതിനിടെ ഓട്ടോ റിക്ഷ നിയന്ത്രണം വിട്ട് മാതാവിന്റെ കയ്യിലുണ്ടായിരുന്ന മൂന്ന് ദിവസം പ്രായമുള്ള നവജാത ശിശു മരിച്ചു. ബുധനാഴ്ച വൈകീട്ട് ബെഞ്ചനപദവ് കല്‍പാനെ വളവിന് സമീപമാണ് അപകടം. അമിതവേഗതയില്‍ സഞ്ചരിച്ച ഓട്ടോ വളവില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം.

മൂന്ന് ദിവസം മുമ്പാണ് മംഗളൂരു ലോഡി ഗോസ്‌ചെന്‍ ആശുപത്രിയില്‍ കൈക്കമ്പയില്‍ താമസിക്കുന്ന ഉമൈറ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ബുധനാഴ്ച വൈകുന്നേരം ഇവരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. തുടര്‍ന്ന് ബിസി റോഡ് വരെ ആംബുലന്‍സില്‍ വരികയും അവിടെ നിന്ന് കൈക്കമ്പയിലേക്ക് ഓട്ടോയില്‍ വരികയുമായിരുന്നു. ഇതിനിടെയിലാണ് അപകടം സംഭവിച്ചത്. ഈ സമയം ഉമൈറയുടെ മടിയിലായിരുന്നു കുഞ്ഞ്.

ഉമൈറയും മറ്റൊരു സ്്ത്രീയുമാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റ ഇവരെ ബിസി റോഡിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉമൈറയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു ഇത്. നേരത്തെ നാലും ആണ്‍മക്കളായിരുന്നു.

Bantwal: 3-day-old infant dies after speeding auto-rickshaw topples at curve

Related Articles
Next Story
Share it