യു.ഡി.എഫ് സമരത്തില്‍ മുസ്ലിം ലീഗിന്റെ കൊടി വിലക്കിയ നടപടി വിവാദമായി
തിരുവനന്തപുരം: യു.ഡി.എഫ് സമരത്തില്‍ മുസ്ലിംലീഗിന്റെ കൊടിവിലക്കിയത് വിവാദമാകുന്നു. തിരുവനന്തപുരം ആറ്റിപ്ര മണ്ഡലത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സനല്‍കുമാര്‍ 'ലീഗിന്റെ കൊടി പാക്കിസ്താനില്‍ കൊണ്ടുപോയി കെട്ട്' എന്ന് പറഞ്ഞ് വലിച്ചെറിഞ്ഞതായാണ് ആരോപണം. മുസ്ലിംലീഗ് ജില്ലാ കമ്മിറ്റിയംഗം വെമ്പായം നസീറാണ് പരാതി ഉന്നയിച്ചത്. യു.ഡി.എഫിന്റെ പരിപാടിയായത് കൊണ്ടാണ് മുസ്ലിംലീഗിന്റെ കൊടി അവിടെ സ്ഥാപിച്ചതെന്നും ആര്‍.എസ്.പിയുടെ കൊടിയും അവിടെയുണ്ടായിരുന്നുവെന്നും വെമ്പായം നസീര്‍ പറഞ്ഞു. കൊടി കെട്ടിയതിന് പിന്നാലെ സനല്‍ കുമാര്‍ ഓടി വന്ന് ലീഗിന്റെ കൊടി വലിച്ചെറിയുകയായിരുന്നുവത്രെ. […]

തിരുവനന്തപുരം: യു.ഡി.എഫ് സമരത്തില്‍ മുസ്ലിംലീഗിന്റെ കൊടിവിലക്കിയത് വിവാദമാകുന്നു. തിരുവനന്തപുരം ആറ്റിപ്ര മണ്ഡലത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സനല്‍കുമാര്‍ 'ലീഗിന്റെ കൊടി പാക്കിസ്താനില്‍ കൊണ്ടുപോയി കെട്ട്' എന്ന് പറഞ്ഞ് വലിച്ചെറിഞ്ഞതായാണ് ആരോപണം. മുസ്ലിംലീഗ് ജില്ലാ കമ്മിറ്റിയംഗം വെമ്പായം നസീറാണ് പരാതി ഉന്നയിച്ചത്. യു.ഡി.എഫിന്റെ പരിപാടിയായത് കൊണ്ടാണ് മുസ്ലിംലീഗിന്റെ കൊടി അവിടെ സ്ഥാപിച്ചതെന്നും ആര്‍.എസ്.പിയുടെ കൊടിയും അവിടെയുണ്ടായിരുന്നുവെന്നും വെമ്പായം നസീര്‍ പറഞ്ഞു. കൊടി കെട്ടിയതിന് പിന്നാലെ സനല്‍ കുമാര്‍ ഓടി വന്ന് ലീഗിന്റെ കൊടി വലിച്ചെറിയുകയായിരുന്നുവത്രെ. യു.ഡി.എഫിലെ രണ്ടാമത്തെ ശക്തി മുസ്ലിംലീഗാണെന്നും മുന്നണിയുടെ പരിപാടിക്ക് ലീഗിന്റെ കൊടി കെട്ടുമെന്നും പറഞ്ഞപ്പോള്‍ നിനക്ക് അത്ര നിര്‍ബന്ധമാണെങ്കില്‍ കൊടി പാക്കിസ്ഥാനില്‍ പോയി കെട്ടാന്‍ സനല്‍ കുമാര്‍ ആജ്ഞാപിക്കുകയായിരുന്നുവെന്നും നസീര്‍ പറഞ്ഞു.