അടച്ചിട്ട വീട്ടില്‍ നിന്നും പിടികൂടിയത് കോടിക്കണക്കിന് രൂപ വരുന്ന നിരോധിത നോട്ടുകള്‍; അന്വേഷണം ഊര്‍ജിതമാക്കി
ബദിയടുക്ക: അടച്ചിട്ട വീട്ടില്‍ നിന്നും പൊലീസ് പിടികൂടിയ നിരോധിച്ച കോടിക്കണക്കിന് രൂപ വരുന്ന ആയിരം രൂപയുടെ നോട്ടുകള്‍ ബദിയടുക്ക പൊലീസ് ഇന്നുച്ചയോടെ കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി. പുത്തിഗെ പഞ്ചായത്തിലെ മുണ്ട്യത്തടുക്കയില്‍ നിന്നാണ് നോട്ട് കെട്ടുകള്‍ പിടികൂടിയത്. ആള്‍ താമസമില്ലാത്ത വീട്ടില്‍ നിന്നും ഇന്നലെ വൈകിട്ടാണ് ബദിയടുക്ക പ്രിന്‍സിപ്പല്‍ എസ്.ഐ കെ.പി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട് റെയ്ഡ് ചെയ്ത് വന്‍ നോട്ട് ശേഖരം പിടികൂടിയത്. കെട്ടുകളിലാക്കി അഞ്ച് ചാക്കുകള്‍ നിറയെ സൂക്ഷിച്ചിരുന്ന 1000 […]

ബദിയടുക്ക: അടച്ചിട്ട വീട്ടില്‍ നിന്നും പൊലീസ് പിടികൂടിയ നിരോധിച്ച കോടിക്കണക്കിന് രൂപ വരുന്ന ആയിരം രൂപയുടെ നോട്ടുകള്‍ ബദിയടുക്ക പൊലീസ് ഇന്നുച്ചയോടെ കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി. പുത്തിഗെ പഞ്ചായത്തിലെ മുണ്ട്യത്തടുക്കയില്‍ നിന്നാണ് നോട്ട് കെട്ടുകള്‍ പിടികൂടിയത്. ആള്‍ താമസമില്ലാത്ത വീട്ടില്‍ നിന്നും ഇന്നലെ വൈകിട്ടാണ് ബദിയടുക്ക പ്രിന്‍സിപ്പല്‍ എസ്.ഐ കെ.പി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട് റെയ്ഡ് ചെയ്ത് വന്‍ നോട്ട് ശേഖരം പിടികൂടിയത്. കെട്ടുകളിലാക്കി അഞ്ച് ചാക്കുകള്‍ നിറയെ സൂക്ഷിച്ചിരുന്ന 1000 രൂപയുടെ 143 കെട്ടുകളാണ് പിടിച്ചെടുത്തത്. അടച്ചിട്ട വീട്ടില്‍ ഗൂഢസംഘം എന്തോ പദ്ധതി തയ്യാറാക്കുകയാണെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് വീട് പരിശോധിച്ചത്. വീട് തുറന്ന പൊലീസ് മേശക്ക് മുകളില്‍ കെട്ടുകളിലാക്കി വെച്ച നിലയിലും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇതേ വീട്ടിനുള്ളില്‍ അഞ്ച് ചാക്കുകളിലാക്കി നിറച്ച് വെച്ച നിലയിലും നിരോധിത 1000 രൂപ നോട്ടുകള്‍ കണ്ടെത്തി. പൊലീസിന് നോട്ട് കെട്ടുകള്‍ എണ്ണി തിട്ടപ്പെടുത്താന്‍ മണിക്കൂറുകള്‍ വേണ്ടിവന്നു. ചെര്‍ക്കളയിലെ ഷാഫി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. എന്നാല്‍ വീട് മറ്റൊരാള്‍ക്ക് വാടക നല്‍കിയതാണെന്നാണ് പറയുന്നത്. ഇതേ കുറിച്ചും പൊലീസ് അന്വേഷണം നടത്തി വരുന്നു. അതേ സമയം പൊലീസ് വീട്ടില്‍ പരിശോധന നടത്തുന്ന സമയത്ത് ഒരു കറുപ്പ് നിറത്തിലുള്ള കാര്‍ വന്നതായും എന്നാല്‍ നമ്പര്‍ പ്ലേറ്റ് ശ്രദ്ധയില്‍പ്പെട്ടില്ലെന്നും പറയുന്നു. ഇതിന് പിന്നില്‍ വന്‍ മാഫിയാ സംഘം ഉള്ളതായി പൊലീസ് സംശയിക്കുന്നു. എസ്.ഐ വിനോദ്കുമാറിന് പുറമെ എസ്.ഐ മാത്യു, എ.എസ്.ഐ മാധാവന്‍, സിവില്‍ പൊലീസ് ഓഫീസര്‍ ദിനേശന്‍ എന്നിവരുമുണ്ടായിരുന്നു. നിരോധിത നോട്ടുകെട്ടുകള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.