ബാങ്കോട് ടൈഗേഴ്‌സ് ജേതാക്കള്‍

ദുബായ്: ഡിഫെന്‍സ് ബാങ്കോട് ഇന്റര്‍നാഷണല്‍ ദുബായ് ഖിസൈസ് വൂഡ്‌ലം സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച രണ്ടാമത് ബാങ്കോട് പ്രീമിയര്‍ ലീഗില്‍ ഡി.ബി ടൈഗേഴ്‌സ് ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ബാങ്കോടിയന്‍സ് ഡി.ബി അവഞ്ചേഴ്‌സിനെ പരാജയപ്പെടുത്തി കിരീടം കരസ്ഥമാക്കി. ബാങ്കോടും പരിസര പ്രദേശങ്ങളിലെയും 70 ഓളം കളിക്കാര്‍ 6 ടീമുകളിലായി മാറ്റുരച്ചു. പ്രീമിയര്‍ ലീഗ് സഫ്വാന്‍ ബാങ്കോടിന്റെ അധ്യക്ഷതയില്‍ യൂനുസ് തളങ്കര ഉദ്ഘാടനം ചെയ്തു. മുനീര്‍ സി.എച്ച്, ഫിറോസ് ബാങ്കോട് എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. അലി കുന്നില്‍, മുനാസിര്‍ ബാങ്കോട്, അദ്ദു […]

ദുബായ്: ഡിഫെന്‍സ് ബാങ്കോട് ഇന്റര്‍നാഷണല്‍ ദുബായ് ഖിസൈസ് വൂഡ്‌ലം സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച രണ്ടാമത് ബാങ്കോട് പ്രീമിയര്‍ ലീഗില്‍ ഡി.ബി ടൈഗേഴ്‌സ് ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ബാങ്കോടിയന്‍സ് ഡി.ബി അവഞ്ചേഴ്‌സിനെ പരാജയപ്പെടുത്തി കിരീടം കരസ്ഥമാക്കി. ബാങ്കോടും പരിസര പ്രദേശങ്ങളിലെയും 70 ഓളം കളിക്കാര്‍ 6 ടീമുകളിലായി മാറ്റുരച്ചു. പ്രീമിയര്‍ ലീഗ് സഫ്വാന്‍ ബാങ്കോടിന്റെ അധ്യക്ഷതയില്‍ യൂനുസ് തളങ്കര ഉദ്ഘാടനം ചെയ്തു. മുനീര്‍ സി.എച്ച്, ഫിറോസ് ബാങ്കോട് എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. അലി കുന്നില്‍, മുനാസിര്‍ ബാങ്കോട്, അദ്ദു ബാങ്കോട്, നവാസ് ബാങ്കോട്, ഷെരീഫ് ബാങ്കോട് എന്നിവര്‍ സംസാരിച്ചു. അസി മേല്‍പറമ്പ്, ഫഹദ് ചെമ്മനാട്, അസ്ഹര്‍ ദേളി, ശിഹാബ് മേല്‍പറമ്പ് എന്നിവര്‍ കളി നിയന്ത്രിച്ചു. കാദര്‍ ബാങ്കോട് സ്വാഗതവും റഫീഖ് ബാംഗ്ലൂര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it