ബാങ്കോട് സംഗമം വിളിച്ചോതുന്നത് ഐക്യത്തിന്റെ പെരുമ -രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.

തളങ്കര: സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങളെ അണിനിരത്തി ബാങ്കോട് ഗള്‍ഫ് ജമാഅത്ത് നടത്തിയ ബാങ്കോട് ഫാമിലി ഫെസ്റ്റ് വിളിച്ചോതുന്നത് ഐക്യത്തിന്റെ പെരുമയാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. ബാങ്കോട് ദേശത്തിന്റെ പുരോഗതിയും ഉന്നമനവും വളരെ വേഗത്തിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആറ് ദിവസം നീണ്ടുനിന്ന ബാങ്കോട് ഫെസ്റ്റിന്റെ സമാപന സമ്മേളനോദ്ഘാടനവും തളങ്കര മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ക്കുള്ള ആദര സമര്‍പ്പണവും നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഗത സംഘം ചെയര്‍മാന്‍ എം. ലുക്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ സമീര്‍ […]

തളങ്കര: സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങളെ അണിനിരത്തി ബാങ്കോട് ഗള്‍ഫ് ജമാഅത്ത് നടത്തിയ ബാങ്കോട് ഫാമിലി ഫെസ്റ്റ് വിളിച്ചോതുന്നത് ഐക്യത്തിന്റെ പെരുമയാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. ബാങ്കോട് ദേശത്തിന്റെ പുരോഗതിയും ഉന്നമനവും വളരെ വേഗത്തിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആറ് ദിവസം നീണ്ടുനിന്ന ബാങ്കോട് ഫെസ്റ്റിന്റെ സമാപന സമ്മേളനോദ്ഘാടനവും തളങ്കര മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ക്കുള്ള ആദര സമര്‍പ്പണവും നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഗത സംഘം ചെയര്‍മാന്‍ എം. ലുക്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ സമീര്‍ ചെങ്കളം സ്വാഗതം പറഞ്ഞു. ബാങ്കോട് ഗള്‍ഫ് ജമാഅത്ത് സൗജന്യമായി നിര്‍മ്മിച്ചുനല്‍കുന്ന രണ്ടാമത്തെ വീടിന്റെ താക്കോല്‍ദാനം വീട് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ ലത്തീഫ് ബഡുവന് കൈമാറി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിച്ചു. ദീര്‍ഘകാലം ഗള്‍ഫില്‍ സേവനം അനുഷ്ടിച്ച ബാങ്കോട് സ്വദേശികള്‍ക്കും ബാങ്കോട് മേഖലയിലെ വിവിധ സംഘടനകള്‍ക്കുമുള്ള ആദരം സി.എച്ച് കുഞ്ഞമ്പു എം.എല്‍.എയും വിവിധ മേഖലകളില്‍ തിളങ്ങിയ ബാങ്കോട്ടെ പ്രതിഭകള്‍ക്കുള്ള അനുമോദനം നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീറും നിര്‍വഹിച്ചു. ഹാഫിള് ഉവൈസ് മന്നാനി പ്രാര്‍ത്ഥന നടത്തി.
ടി.എ ഷാഫി ലഹരി വിരുദ്ധ പ്രഭാഷണം നടത്തി. യഹ്‌യ തളങ്കര, (വ്യവസായം), പി.എസ് ഹമീദ് (സാഹിത്യം), ടി.എ ഷാഫി (മാധ്യമം), കെ.എ മുഹമ്മദ് ബഷീര്‍ (വോളിബോള്‍), അബ്ദുല്ല സ്‌ട്രൈക്കര്‍, എം.എസ് ബഷീര്‍ (ഫുട്‌ബോള്‍), ഇസ്മയില്‍ തളങ്കര (കല) എന്നിവരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ആദരിച്ചു. പി.എസ് ഹമീദ്, കെ.എസ് അന്‍വര്‍ സാദത്ത്, വാര്‍ഡ് കൗണ്‍സിലര്‍ ഇക്ബാല്‍ ബാങ്കോട്, ഹസൈനാര്‍ ഹാജി തളങ്കര, സുലൈമാന്‍ ഹാജി ബാങ്കോട്, ഫര്‍സാന ശിഹാബുദ്ദീന്‍, എം. കുഞ്ഞിമൊയ്തീന്‍, എന്‍.എം അബ്ദുല്ല, എം. അബ്ദുല്‍റഹ്മാന്‍, മുഹമ്മദലി മമ്മി, ഹനീഫ് ഫോര്‍സൈറ്റ്, ബാങ്കോട് ഗള്‍ഫ് ജമാഅത്ത് വൈസ് പ്രസിഡണ്ടുമാരായ ബഷീര്‍ കെ.എഫ്.സി, ഹാരിസ് പൈതല്‍, അമീന്‍ ബാങ്കോട്, ലത്തീഫ് ബഡുവന്‍, ഫാത്തിമത്ത് ഷൈഖ സംസാരിച്ചു. യൂനുസ് തളങ്കര നന്ദി പറഞ്ഞു.

Related Articles
Next Story
Share it