ബാങ്കോട് ഗള്‍ഫ് ജമാഅത്തിന്റെ റമദാന്‍ കിറ്റ് വിതരണം ചെയ്തു

തളങ്കര: നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന ബാങ്കോട് ഗള്‍ഫ് ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ റമദാന്‍ കിറ്റ് വിതരണം ചെയ്തു. ബാങ്കോട് പ്രദേശത്തെ നൂറോളം വരുന്ന അര്‍ഹതപ്പെട്ട വീടുകളിലാണ് കിറ്റുകള്‍ വിതരണം ചെയ്തത്. റമദാന്‍ അവസാനത്തെ പത്തില്‍ പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് റമദാന്‍ കിറ്റ് നല്‍കിയത്. ജമാഅത്ത് വൈസ് പ്രസിഡണ്ട് ബഷീര്‍ കെ.എഫ്.സി അഡൈ്വസറി ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം എന്‍.എം അബ്ദുല്ലക്ക് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. ജമാഅത്ത് അംഗങ്ങളായ ഷെഫീഖ് റോള, ഖലീല്‍ റോള, നൂറു ഷാര്‍ജ, കാമില്‍ കറാമ, സിറാജ് […]

തളങ്കര: നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന ബാങ്കോട് ഗള്‍ഫ് ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ റമദാന്‍ കിറ്റ് വിതരണം ചെയ്തു. ബാങ്കോട് പ്രദേശത്തെ നൂറോളം വരുന്ന അര്‍ഹതപ്പെട്ട വീടുകളിലാണ് കിറ്റുകള്‍ വിതരണം ചെയ്തത്. റമദാന്‍ അവസാനത്തെ പത്തില്‍ പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് റമദാന്‍ കിറ്റ് നല്‍കിയത്. ജമാഅത്ത് വൈസ് പ്രസിഡണ്ട് ബഷീര്‍ കെ.എഫ്.സി അഡൈ്വസറി ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം എന്‍.എം അബ്ദുല്ലക്ക് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. ജമാഅത്ത് അംഗങ്ങളായ ഷെഫീഖ് റോള, ഖലീല്‍ റോള, നൂറു ഷാര്‍ജ, കാമില്‍ കറാമ, സിറാജ് സബ്കാ, വോളന്റീര്‍ ഷെഫീഖ് എന്നിവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it