16,17 തിയതികളില്‍ രാജ്യവ്യാപക ബാങ്ക് പണിമുടക്ക്

ന്യൂഡെല്‍ഹി: ഈ മാസം 16,17 തിയതികളില്‍ രാജ്യവ്യാപക ബാങ്ക് പണിമുടക്കിന് ആഹ്വാനം. ഒമ്പത് ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യു.എഫ്.ബി.യു ആണ് അഖിലേന്ത്യ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രണ്ട് പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. പണിമുടക്കിന് മുന്നോടിയായി എം.പിമാര്‍ക്ക് നിവേദനം നല്‍കാനും സംസ്ഥാന ഭരണസിരാകേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കാനും യു.എഫ്.ബി.യു തീരുമാനിച്ചിട്ടുണ്ട്. ഐ.ഡി.ബി.ഐ ബാങ്കിനെ സര്‍ക്കാര്‍ സ്വകാര്യവത്കരിച്ചതും ബാങ്കിംഗ് നിയമ ഭേദഗതികള്‍ പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ കൊണ്ടുവരാന്‍ പോകുന്നു എന്നതും ബാങ്ക് യൂണിയനുകള്‍ ചൂണ്ടിക്കാണിക്കുന്നു. ബില്ലുകള്‍ […]

ന്യൂഡെല്‍ഹി: ഈ മാസം 16,17 തിയതികളില്‍ രാജ്യവ്യാപക ബാങ്ക് പണിമുടക്കിന് ആഹ്വാനം. ഒമ്പത് ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യു.എഫ്.ബി.യു ആണ് അഖിലേന്ത്യ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രണ്ട് പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

പണിമുടക്കിന് മുന്നോടിയായി എം.പിമാര്‍ക്ക് നിവേദനം നല്‍കാനും സംസ്ഥാന ഭരണസിരാകേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കാനും യു.എഫ്.ബി.യു തീരുമാനിച്ചിട്ടുണ്ട്. ഐ.ഡി.ബി.ഐ ബാങ്കിനെ സര്‍ക്കാര്‍ സ്വകാര്യവത്കരിച്ചതും ബാങ്കിംഗ് നിയമ ഭേദഗതികള്‍ പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ കൊണ്ടുവരാന്‍ പോകുന്നു എന്നതും ബാങ്ക് യൂണിയനുകള്‍ ചൂണ്ടിക്കാണിക്കുന്നു.

ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ദിവസം പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധ പരിപാടികള്‍ നടത്താനും യു.എഫ്.ബി.യു തീരുമാനിച്ചിട്ടുണ്ട്.

Related Articles
Next Story
Share it