കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. പാര്‍ട്ടി ട്രഷറര്‍ അജയ് മാക്കനാണ് ഇന്ന് രാവിലെ വാര്‍ത്താസമ്മളേനം വിളിച്ച് ചേര്‍ത്ത് ഇക്കാര്യം അറിയിച്ചത്. കൊടുത്ത ചെക്കുകള്‍ ബാങ്കുകള്‍ അംഗീകരിക്കുന്നില്ല. യൂത്ത് കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചതായി അജയ് മാക്കന്‍ പറഞ്ഞു.കോണ്‍ഗ്രസിന്റെ നാല് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. പാര്‍ട്ടി ഇന്‍കംടാക്‌സ് അതോരിറ്റിയെ സമീപിച്ചിട്ടുണ്ട്. അക്കൗണ്ട് പുന:സ്ഥാപിക്കുന്നതിന് ഇന്‍കംടാക്‌സ് വകുപ്പ് 210 കോടി രൂപ ആവശ്യപ്പെട്ടതായും അജയ് മാക്കാന്‍ വ്യക്തമാക്കി.ക്രൗഡ്ഫണ്ടിങ്ങിലൂടെ സമാഹരിച്ച പണമാണ് അക്കൗണ്ടിലുള്ളതെന്നും തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കവെയാണ് പ്രതിപക്ഷ പാര്‍ട്ടിയുടെ […]

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. പാര്‍ട്ടി ട്രഷറര്‍ അജയ് മാക്കനാണ് ഇന്ന് രാവിലെ വാര്‍ത്താസമ്മളേനം വിളിച്ച് ചേര്‍ത്ത് ഇക്കാര്യം അറിയിച്ചത്. കൊടുത്ത ചെക്കുകള്‍ ബാങ്കുകള്‍ അംഗീകരിക്കുന്നില്ല. യൂത്ത് കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചതായി അജയ് മാക്കന്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ നാല് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. പാര്‍ട്ടി ഇന്‍കംടാക്‌സ് അതോരിറ്റിയെ സമീപിച്ചിട്ടുണ്ട്. അക്കൗണ്ട് പുന:സ്ഥാപിക്കുന്നതിന് ഇന്‍കംടാക്‌സ് വകുപ്പ് 210 കോടി രൂപ ആവശ്യപ്പെട്ടതായും അജയ് മാക്കാന്‍ വ്യക്തമാക്കി.
ക്രൗഡ്ഫണ്ടിങ്ങിലൂടെ സമാഹരിച്ച പണമാണ് അക്കൗണ്ടിലുള്ളതെന്നും തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കവെയാണ് പ്രതിപക്ഷ പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നതെന്നും അജയ് മാക്കന്‍ പറഞ്ഞു.
ജനാധിപത്യത്തെ മരവിപ്പിക്കുന്നതിനു തുല്യമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസിന്റെ മെമ്പര്‍ഷിപ്പിലൂടെ സമാഹരിക്കപ്പെട്ട പണവും അക്കൗണ്ടിലുണ്ടായിരുന്നു.
ഒറ്റ പാര്‍ട്ടിക്ക് മാത്രമാണോ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളതെന്ന് അജയ് മാക്കന്‍ ചോദിച്ചു.

Related Articles
Next Story
Share it