ബാങ്കോട് ഫാമിലി ഫെസ്റ്റ്: ആഘോഷമായി വിളംബര ഘോഷയാത്ര

തളങ്കര: ബാങ്കോട് ഗള്‍ഫ് ജമാഅത്തിന്റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ആറ് ദിവസം നീണ്ടുനില്‍ക്കുന്ന ബാങ്കോട് ഫാമിലി ഫെസ്റ്റിന്റെ വരവറിയിച്ച് നടത്തിയ വിളംബര ഘോഷയാത്ര നാടിന്റെ ഉത്സവമായി മാറി. ഇന്നലെ വൈകിട്ട് കെ.എസ്. അബ്ദുല്ലയുടെ വസതിക്ക് സമീപത്ത് നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. ബാങ്കോട് പ്രദേശത്തെ മുഴുവന്‍ കുടുംബാംഗങ്ങളേയും അണിനിരത്തി ഈമാസം 21ന് നടക്കുന്ന ഫാമിലി ഫെസ്റ്റിന്റെയും ഇതോടനുബന്ധിച്ച് ഇന്ന് മുതല്‍ ആരംഭിക്കുന്ന വിവിധ പരിപാടികളുടേയും വരവറിയിച്ചാണ് വിളംബര ഘോഷയാത്ര നടത്തിയത്. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ അണിനിരന്നു. […]

തളങ്കര: ബാങ്കോട് ഗള്‍ഫ് ജമാഅത്തിന്റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ആറ് ദിവസം നീണ്ടുനില്‍ക്കുന്ന ബാങ്കോട് ഫാമിലി ഫെസ്റ്റിന്റെ വരവറിയിച്ച് നടത്തിയ വിളംബര ഘോഷയാത്ര നാടിന്റെ ഉത്സവമായി മാറി. ഇന്നലെ വൈകിട്ട് കെ.എസ്. അബ്ദുല്ലയുടെ വസതിക്ക് സമീപത്ത് നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. ബാങ്കോട് പ്രദേശത്തെ മുഴുവന്‍ കുടുംബാംഗങ്ങളേയും അണിനിരത്തി ഈമാസം 21ന് നടക്കുന്ന ഫാമിലി ഫെസ്റ്റിന്റെയും ഇതോടനുബന്ധിച്ച് ഇന്ന് മുതല്‍ ആരംഭിക്കുന്ന വിവിധ പരിപാടികളുടേയും വരവറിയിച്ചാണ് വിളംബര ഘോഷയാത്ര നടത്തിയത്. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ അണിനിരന്നു. ബാന്റ് മേളവും ദഫ്മുട്ടും ഘോഷയാത്രക്ക് കൊഴുപ്പേകി. ബാങ്കോട് ഗള്‍ഫ് ജമാഅത്ത് പ്രസിഡണ്ടും ഫാമിലി ഫെസ്റ്റ് ജനറല്‍ കണ്‍വീനറുമായ സമീര്‍ ചെങ്കളം ഫ്‌ളാഗ് ഓഫ് ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ എം. ലുക്മാനുല്‍ ഹക്കീം ആഘോഷത്തിന് തുടക്കം കുറിച്ച് പതാക ഉയര്‍ത്തി. പഴയകാല പ്രവാസികളെ ആദരിക്കല്‍ ചടങ്ങ് ഇന്ന് നടക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗ്രൂപ്പ് തിരിച്ചുള്ള കായിക മത്സരങ്ങളും സ്ത്രീകളുടേയും കുട്ടികളുടേയും വിവിധ മത്സരങ്ങളും നടക്കും. 21ന് രാത്രി ഏഴ് മണിക്ക് നടക്കുന്ന സമാപന ചടങ്ങില്‍ തളങ്കര മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കും.

Related Articles
Next Story
Share it