ബംഗളൂരുവില്‍ ബംഗ്ലാദേശ് സ്വദേശിനിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ 12 പ്രതികളും കുറ്റക്കാര്‍; ഏഴുപ്രതികള്‍ക്ക് ജീവപര്യന്തം

ബംഗളൂരു: ബംഗളൂരുവില്‍ ബംഗ്ലാദേശ് സ്വദേശിനിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ 12 പ്രതികളും കുറ്റക്കാരാണെന്ന് കര്‍ണാടക പ്രത്യേക കോടതി കണ്ടെത്തി. ഏഴുപേരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ചാന്ദ് മിയ എന്ന സോബുജ്, മുഹമ്മദ് റിഫക്ദുല്‍ ഇസ്ലാം എന്ന ഹൃദയ് ബാബു, മുഹമ്മദ് അലമിന്‍ ഹൊസിയെന്‍ എന്ന റോഫ്‌സന്‍മണ്ഡലം, റാക്കിബുള്‍ ഇസ്ലാം എന്ന സാഗര്‍, മുഹമ്മദ് ബാബു ഷെയ്ഖ്, മുഹമ്മദ് ദലിം, അസിം ഹുസൈന്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. പ്രതികളിലൊരാള്‍ക്ക് 20 വര്‍ഷം തടവും മറ്റ് രണ്ട് […]

ബംഗളൂരു: ബംഗളൂരുവില്‍ ബംഗ്ലാദേശ് സ്വദേശിനിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ 12 പ്രതികളും കുറ്റക്കാരാണെന്ന് കര്‍ണാടക പ്രത്യേക കോടതി കണ്ടെത്തി. ഏഴുപേരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ചാന്ദ് മിയ എന്ന സോബുജ്, മുഹമ്മദ് റിഫക്ദുല്‍ ഇസ്ലാം എന്ന ഹൃദയ് ബാബു, മുഹമ്മദ് അലമിന്‍ ഹൊസിയെന്‍ എന്ന റോഫ്‌സന്‍മണ്ഡലം, റാക്കിബുള്‍ ഇസ്ലാം എന്ന സാഗര്‍, മുഹമ്മദ് ബാബു ഷെയ്ഖ്, മുഹമ്മദ് ദലിം, അസിം ഹുസൈന്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. പ്രതികളിലൊരാള്‍ക്ക് 20 വര്‍ഷം തടവും മറ്റ് രണ്ട് പ്രതികള്‍ക്ക് ഒമ്പത് മാസത്തെ തടവും വിധിച്ചു. 2021 മെയ് 18ന് ബംഗളൂരു നഗരത്തിലെ രാമമൂര്‍ത്തി നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കനക നഗറിലാണ് ബംഗ്ലാദേശ് സ്വദേശിനിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. ബലാത്സംഗം സ്മാര്‍ട്ട്‌ഫോണില്‍ റെക്കോര്‍ഡുചെയ്യുകയും വീഡിയോ വൈറലാക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ അന്വേഷണത്തിനായി പൊലീസ് കമ്മീഷണര്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. മൂന്ന് ദിവസത്തിനുള്ളില്‍ 12 പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികളില്‍ 11 പേര്‍ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരും ഒരാള്‍ ബംഗളുരു സ്വദേശിയുമാണ്. വേഗത്തിലുള്ള നീതി ലഭ്യമാക്കുന്നതിനായി, ഡിഎന്‍എ വിശകലനം, ഇലക്ട്രോണിക് തെളിവുകള്‍, മൊബൈല്‍ ഫോറന്‍സിക്, വിരലടയാള തെളിവുകള്‍, ശബ്ദസാമ്പിളുകള്‍ തുടങ്ങിയവ യുദ്ധകാലാടിസ്ഥാനത്തില്‍ ശേഖരിക്കുകയും 28 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. മൊത്തം 44 സാക്ഷികളെ ജഡ്ജി വിസ്തരിക്കുകയും മൂന്ന് മാസത്തിനുള്ളില്‍ റെക്കോര്‍ഡ് സമയത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുകയും ചെയ്തു.

Related Articles
Next Story
Share it