ബംഗാട് വയനാട്ടുകുലവന്‍ തെയ്യം കെട്ട്; മറൂട്ടിന് കുലകൊത്തി

പനയാല്‍: ബംഗാട് താനത്തിങ്കാല്‍ ദേവസ്ഥാനത്ത് നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ടിന് കൂവം അളക്കല്‍ 24ന് നടക്കും. അന്ന് രാത്രി നടക്കുന്ന മറൂട്ടിന് മുന്നോടിയായി കുലകൊത്തല്‍ ചടങ്ങ് ദേവസ്ഥാന തിരുമുറ്റത്ത് നടന്നു.7നും 8നും മധ്യേയാണ് കൂവം അളക്കുക. സമീപ പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിലേക്ക് നെല്ല് അളന്ന് മാറ്റിവെക്കുന്ന ചടങ്ങാണിത്.ഏപ്രില്‍ 16 മുതല്‍ 18 വരെയാണ് ഇവിടെ തെയ്യംകെട്ടുത്സവം നടക്കുക. മുന്‍കൂട്ടി തീയതി നിശ്ചയിച്ചിട്ടും കോവിഡ് കാലത്ത് നടക്കാതെ പോയ പാക്കം പള്ളിപ്പുഴ പുലിക്കോടന്‍ ദേവസ്ഥാനത്തും തൃക്കണ്ണാട് കൊളത്തുങ്കാല്‍ തറവാട്ടിലുമാണ് പാലക്കുന്ന് കഴകത്തില്‍ […]

പനയാല്‍: ബംഗാട് താനത്തിങ്കാല്‍ ദേവസ്ഥാനത്ത് നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ടിന് കൂവം അളക്കല്‍ 24ന് നടക്കും. അന്ന് രാത്രി നടക്കുന്ന മറൂട്ടിന് മുന്നോടിയായി കുലകൊത്തല്‍ ചടങ്ങ് ദേവസ്ഥാന തിരുമുറ്റത്ത് നടന്നു.
7നും 8നും മധ്യേയാണ് കൂവം അളക്കുക. സമീപ പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിലേക്ക് നെല്ല് അളന്ന് മാറ്റിവെക്കുന്ന ചടങ്ങാണിത്.
ഏപ്രില്‍ 16 മുതല്‍ 18 വരെയാണ് ഇവിടെ തെയ്യംകെട്ടുത്സവം നടക്കുക. മുന്‍കൂട്ടി തീയതി നിശ്ചയിച്ചിട്ടും കോവിഡ് കാലത്ത് നടക്കാതെ പോയ പാക്കം പള്ളിപ്പുഴ പുലിക്കോടന്‍ ദേവസ്ഥാനത്തും തൃക്കണ്ണാട് കൊളത്തുങ്കാല്‍ തറവാട്ടിലുമാണ് പാലക്കുന്ന് കഴകത്തില്‍ ഈ വര്‍ഷം തെയ്യംകെട്ട് നടത്താന്‍ തീരുമാനമുണ്ടായിരുന്നത്. ചില പ്രത്യേക സാഹചര്യം പരിഗണിച്ചാണ് പൊയിനാച്ചി-കൂട്ടപ്പുന്ന പ്രാദേശിക സമിതിയില്‍ പെടുന്ന ബംഗാട് താനത്തിങ്കാല്‍ ദേവസ്ഥാനത്ത് തെയ്യംകെട്ടിന് ഈ വര്‍ഷം തന്നെ കഴകം അനുമതി നല്‍കിയത്.

Related Articles
Next Story
Share it