കാസര്‍കോട്: ബങ്കരക്കുന്ന് സോഷ്യല്‍ സെന്റര്‍ ബി.എസ്.സി. പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ മദ്രസ പരിസരത്ത് റമദാന് റിലീഫും ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു.
നിര്‍ധനരായ 26 കുടുംബങ്ങള്‍ക്ക് ധനസഹായവും നല്കി. സമസ്ത പൊതു പരീക്ഷയില്‍ അഞ്ചാംക്ലാസില്‍ ഉന്നത മാര്‍ക്ക് നേടിയ നുബ്ദത്തുല്‍ ഉലൂം മദ്രസ വിദ്യാര്‍ത്ഥി തായല്‍ സയീം അബ്ദുല്‍ സത്താറിനെ ആദരിച്ചു. ഖത്തീബ്, ഇമാം, ബങ്കരക്കുന്ന് മദ്രസയിലെ അധ്യാപകര്‍ എന്നിവര്‍ക്കും ധനസഹായവും നല്കി.
ബങ്കരക്കുന്ന് നുബ്ദത്തുല്‍ ഉലൂം മദ്രസയിലെ മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യ പാഠപുസ്തകവും നല്കി. നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് ഖത്തീബ് ജി.എസ്. അബ്ദുല്‍ റഹ്മാന് മദനി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്കി. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം നിര്‍വ്വഹിച്ചു. കുഞ്ഞാമു തൈവളപ്പ് സ്വാഗതം പറഞ്ഞു. ടി.എ. മഹമൂദ് ഹാജി, അബ്ദുല്‍ റഹ്മാന് കൊച്ചി, ഹനീഫ നെല്ലിക്കുന്ന്, ബി.എം. അഷ്റഫ്, ഖാദര്‍ ബങ്കര, അബ്ദു തൈവളപ്പ്, അബ്ദുല്‍ റഹ്മാന് ചക്കര, അബ്ദുല്‍ റഹീം കേളുവളപ്പ്, ഖാസിം മുസ്ല്യാര്‍, മുഹമ്മദ് കുഞ്ഞി ഈസ്റ്റു, കരീം ഫൈസി, ഷുക്കൂര്‍ അമാനി, സമീര്‍ ചേരൂര്‍, ഹനീഫ് മാഷ്, സലീം ലിപ്ടണ്‍, ഷഫീഖ് കോട്ട്, കെ.കെ. അനസ്, സി.എ. ഖാദര്‍, സാദിഖ് ലീപ്ടണ് സംസാരിച്ചു.