കുടുംബത്തോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ ബംഗളൂരു സ്വദേശി മുങ്ങിമരിച്ചു; മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

ആദൂര്‍: കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ ബംഗളൂരു സ്വദേശി പുഴയില്‍ മുങ്ങിമരിച്ചു. ബംഗളൂരു സ്വദേശിയായ വിന്‍സെന്റ്(43) ആണ് പയസ്വിനിപുഴയിലെ കുപ്പുംകൈ തൂക്കുപാലത്തിന് സമീപം കടുമനയിലെ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചത്. വിന്‍സെന്റ് ബംഗളൂരു മാര്‍ക്കറ്റില്‍ വിവാഹചടങ്ങുകളുമായി ബന്ധപ്പെട്ട പൂ ഡിസൈന്‍ കവര്‍ തയ്യാറാക്കുന്ന ജോലി ചെയ്തുവരികയായിരുന്നു. രണ്ട് ഭാര്യമാരുള്ള വിന്‍സെന്റ് നാന്‍സി എന്ന ഭാര്യക്കൊപ്പം ബംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടെക്ക് വന്നിരുന്നു. കാസര്‍കോട് തെരുവത്ത് ഭാഗത്തുള്ള ബന്ധുവിന്റെ വാടക ക്വാര്‍ട്ടേഴ്‌സില്‍ മറ്റൊരു ഭാര്യയായ നസീമയും മകളും താമസിച്ചുവരികയാണ്. വിന്‍സെന്റുമായുള്ള ബന്ധത്തിലുള്ള മകള്‍ക്കൊപ്പമാണ് […]

ആദൂര്‍: കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ ബംഗളൂരു സ്വദേശി പുഴയില്‍ മുങ്ങിമരിച്ചു. ബംഗളൂരു സ്വദേശിയായ വിന്‍സെന്റ്(43) ആണ് പയസ്വിനിപുഴയിലെ കുപ്പുംകൈ തൂക്കുപാലത്തിന് സമീപം കടുമനയിലെ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചത്. വിന്‍സെന്റ് ബംഗളൂരു മാര്‍ക്കറ്റില്‍ വിവാഹചടങ്ങുകളുമായി ബന്ധപ്പെട്ട പൂ ഡിസൈന്‍ കവര്‍ തയ്യാറാക്കുന്ന ജോലി ചെയ്തുവരികയായിരുന്നു. രണ്ട് ഭാര്യമാരുള്ള വിന്‍സെന്റ് നാന്‍സി എന്ന ഭാര്യക്കൊപ്പം ബംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടെക്ക് വന്നിരുന്നു. കാസര്‍കോട് തെരുവത്ത് ഭാഗത്തുള്ള ബന്ധുവിന്റെ വാടക ക്വാര്‍ട്ടേഴ്‌സില്‍ മറ്റൊരു ഭാര്യയായ നസീമയും മകളും താമസിച്ചുവരികയാണ്. വിന്‍സെന്റുമായുള്ള ബന്ധത്തിലുള്ള മകള്‍ക്കൊപ്പമാണ് നസീമ താമസം. ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി 24നാണ് വിന്‍സെന്റ് ബംഗളൂരുവില്‍ നിന്ന് തളങ്കരയിലേക്ക് വന്നത്. 28ന് ബംഗളൂരുവിലേക്ക് തിരികെ പോകാന്‍ തീരുമാനിച്ചിരുന്നു. ക്രിസ്തുമസ് പ്രമാണിച്ച് പയസ്വിനി പുഴയില്‍ കുളിക്കാനായി വിന്‍സെന്റും രണ്ട് ഭാര്യമാരും മകളും അടക്കമുള്ളവര്‍ ഇന്നലെ കാസര്‍കോട്ട് നിന്ന് മുള്ളേരിയ പൂവടുക്ക വരെ വന്നു.
അവിടെ നിന്ന് ഓട്ടോയില്‍ പുഴക്കരയിലെത്തി. തുടര്‍ന്ന് കുപ്പുംകൈ തൂക്കുപാലത്തിലൂടെ മറുകരയായ കടുമനയില്‍ എത്തുകയും വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങുകയുമായിരുന്നു. അതിനിടെ മൂന്നുപേര്‍ വെള്ളത്തില്‍ മുങ്ങിയതോടെ ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച വിന്‍സെന്റിനെ പുഴയില്‍ കാണാതായി. മൂന്നുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. വിവരമറിഞ്ഞ് എത്തിയ ഫയര്‍ഫോഴ്‌സ് നടത്തിയ തിരച്ചിലില്‍ വിന്‍സെന്റിനെ കരക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റി.എന്നാല്‍ വിന്‍സെന്റിന്റെ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും.

Related Articles
Next Story
Share it