നായപ്പേടിയില്‍ നാട്; ബന്തിയോട്ട് പശുക്കിടാവിനെ കടിച്ചുകൊന്നു
കാസര്‍കോട്/ബന്തിയോട്: എങ്ങും നായ ശല്യം. തെരുവുകളാകെ നായ്ക്കള്‍ കീഴ്‌പ്പെടുത്തിയിരിക്കുകയാണ്. നായകളെ കൂട്ടത്തോടെ കാണാതെ ഒരു റോഡും കവലയും ഇല്ല. പെറ്റുപെരുകി നായക്കൂട്ടം ജനങ്ങള്‍ക്ക് വലിയ ഭീതി സൃഷ്ടിക്കുമ്പോള്‍ അധികൃതര്‍ക്ക് മൗനമാണ്. ജൂണ്‍ 3ന് സ്‌കൂള്‍ തുറക്കാനിരിക്കെ നായപ്പേടിയിലാണ് രക്ഷിതാക്കള്‍. അതിരാവിലെ മദ്രസയിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ അടക്കം നായ്ക്കളുടെ വിളയാട്ടം മൂലം ഭീതിയിലാണ്. നായയുടെ ആക്രമണങ്ങള്‍ നേരിടേണ്ടി വരുന്ന സംഭവങ്ങളും നിരവധിയാണ്. ആടുകളും പശുക്കളും നായയുടെ ആക്രമണത്തിന് ഇരയാവുന്നു. പാദരക്ഷകള്‍ കടിച്ച് കൊണ്ടുപോയി നശിപ്പിക്കുന്ന സംഭവങ്ങളും ഏറെയാണ്.ബന്തിയോട്ട് റോഡരികില്‍ […]

കാസര്‍കോട്/ബന്തിയോട്: എങ്ങും നായ ശല്യം. തെരുവുകളാകെ നായ്ക്കള്‍ കീഴ്‌പ്പെടുത്തിയിരിക്കുകയാണ്. നായകളെ കൂട്ടത്തോടെ കാണാതെ ഒരു റോഡും കവലയും ഇല്ല. പെറ്റുപെരുകി നായക്കൂട്ടം ജനങ്ങള്‍ക്ക് വലിയ ഭീതി സൃഷ്ടിക്കുമ്പോള്‍ അധികൃതര്‍ക്ക് മൗനമാണ്. ജൂണ്‍ 3ന് സ്‌കൂള്‍ തുറക്കാനിരിക്കെ നായപ്പേടിയിലാണ് രക്ഷിതാക്കള്‍. അതിരാവിലെ മദ്രസയിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ അടക്കം നായ്ക്കളുടെ വിളയാട്ടം മൂലം ഭീതിയിലാണ്. നായയുടെ ആക്രമണങ്ങള്‍ നേരിടേണ്ടി വരുന്ന സംഭവങ്ങളും നിരവധിയാണ്. ആടുകളും പശുക്കളും നായയുടെ ആക്രമണത്തിന് ഇരയാവുന്നു. പാദരക്ഷകള്‍ കടിച്ച് കൊണ്ടുപോയി നശിപ്പിക്കുന്ന സംഭവങ്ങളും ഏറെയാണ്.
ബന്തിയോട്ട് റോഡരികില്‍ മേയുകയായിരുന്ന പശുക്കിടാവിനെ തെരുവ് നായ്ക്കൂട്ടം കടിച്ചുകൊന്നു. ബന്തിയോട് അടുക്കയിലാണ് സംഭവം. അടുക്ക റോഡരികില്‍ മേയുകയായിരുന്ന പശുക്കിടാവിനെ നായ്ക്കള്‍ അക്രമിച്ച് കടിച്ചുകൊല്ലുകയായിരുന്നു. ഈ ഭാഗത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്.