ബന്തിയോട്ടെ വെടിവെപ്പ്; നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍

കാസര്‍കോട്: ബന്തിയോട് അടുക്കയിലെ വെടിവെപ്പുമായി ബന്ധപ്പെട്ട് ഒരു പ്രതി കൂടി അറസ്റ്റില്‍. ഉളിയത്തടുക്കയിലെ സമദാനി (28)യാണ് അറസ്റ്റിലായത്. കാസര്‍കോട് ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍നായര്‍, കുമ്പള സി.ഐ പ്രമോദ്, സ്‌ക്വാഡ് എസ്.ഐ ബാലകൃഷ്ണന്‍, നാരായണന്‍, രാജേഷ്, ഓസ്റ്റിന്‍, ഷനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കാസര്‍കോട്, വിദ്യാനഗര്‍, കുമ്പള, മഞ്ചേശ്വരം, ബദിയടുക്ക തുടങ്ങിയ സ്റ്റേഷനുകളിലായി നിരവധി കേസുകളിലെ പ്രതിയാണ് സമദാനിയെന്ന് പൊലീസ് പറഞ്ഞു. വധശ്രമം, തട്ടിക്കൊണ്ടുപോകല്‍, കഞ്ചാവ് കടത്ത് തുടങ്ങിയ കേസുകളിലെ പ്രതിയാണ്. കഴിഞ്ഞ ദിവസം പൊലീസ് പിടികൂടാന്‍ […]

കാസര്‍കോട്: ബന്തിയോട് അടുക്കയിലെ വെടിവെപ്പുമായി ബന്ധപ്പെട്ട് ഒരു പ്രതി കൂടി അറസ്റ്റില്‍. ഉളിയത്തടുക്കയിലെ സമദാനി (28)യാണ് അറസ്റ്റിലായത്. കാസര്‍കോട് ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍നായര്‍, കുമ്പള സി.ഐ പ്രമോദ്, സ്‌ക്വാഡ് എസ്.ഐ ബാലകൃഷ്ണന്‍, നാരായണന്‍, രാജേഷ്, ഓസ്റ്റിന്‍, ഷനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കാസര്‍കോട്, വിദ്യാനഗര്‍, കുമ്പള, മഞ്ചേശ്വരം, ബദിയടുക്ക തുടങ്ങിയ സ്റ്റേഷനുകളിലായി നിരവധി കേസുകളിലെ പ്രതിയാണ് സമദാനിയെന്ന് പൊലീസ് പറഞ്ഞു. വധശ്രമം, തട്ടിക്കൊണ്ടുപോകല്‍, കഞ്ചാവ് കടത്ത് തുടങ്ങിയ കേസുകളിലെ പ്രതിയാണ്. കഴിഞ്ഞ ദിവസം പൊലീസ് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് വാഹനത്തില്‍ സമദാനി സഞ്ചരിച്ച വാഹനം ഇടിച്ച് രക്ഷപ്പെടുകയായിരുന്നു. മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it