ബന്തിയോട് അട്ക്കയിലെ വെടിവെപ്പ്; കൊലക്കേസ് പ്രതിയായ തളങ്കര സ്വദേശി കസ്റ്റഡിയില്‍

ബന്തിയോട്: ബന്തിയോട് അട്ക്കയിലെ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് കൊലക്കേസ് പ്രതിയെ കുമ്പള എസ്.ഐ. എ. സന്തോഷ് കുമാറും സംഘവും കസ്റ്റഡിലെടുത്തു ചോദ്യം ചെയ്തു വരുന്നു. മൂന്ന് വര്‍ഷം മുമ്പ് കുമ്പള സ്റ്റേഷന്‍ പരിധിയില്‍ വ്യാപാരിയെ വെട്ടിക്കൊന്ന കേസിലും വധശ്രമം അടക്കം പത്തോളം കേസിലെ പ്രതിയുമായ കാസര്‍കോട് തളങ്കരയിലെ 32 വയസുള്ള യുവാവിനെയാണ് കസ്റ്റഡിലെടുത്തു ചോദ്യം ചെയ്തു വരുന്നത്. കഴിഞ്ഞമാസം 31ന് ബന്തിയോട് അട്ക്ക ബൈദയിലെ ഷേക്കാലിയുടെ വീട്ടില്‍ കയറി വീട്ടുമുറ്റത്ത് നിര്‍ത്തിട്ട ആള്‍ട്ടോ 800 കാറിന്റെ ഗ്ലാസിലേക്ക് […]

ബന്തിയോട്: ബന്തിയോട് അട്ക്കയിലെ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് കൊലക്കേസ് പ്രതിയെ കുമ്പള എസ്.ഐ. എ. സന്തോഷ് കുമാറും സംഘവും കസ്റ്റഡിലെടുത്തു ചോദ്യം ചെയ്തു വരുന്നു. മൂന്ന് വര്‍ഷം മുമ്പ് കുമ്പള സ്റ്റേഷന്‍ പരിധിയില്‍ വ്യാപാരിയെ വെട്ടിക്കൊന്ന കേസിലും വധശ്രമം അടക്കം പത്തോളം കേസിലെ പ്രതിയുമായ കാസര്‍കോട് തളങ്കരയിലെ 32 വയസുള്ള യുവാവിനെയാണ് കസ്റ്റഡിലെടുത്തു ചോദ്യം ചെയ്തു വരുന്നത്. കഴിഞ്ഞമാസം 31ന് ബന്തിയോട് അട്ക്ക ബൈദയിലെ ഷേക്കാലിയുടെ വീട്ടില്‍ കയറി വീട്ടുമുറ്റത്ത് നിര്‍ത്തിട്ട ആള്‍ട്ടോ 800 കാറിന്റെ ഗ്ലാസിലേക്ക് വെടിവെക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്ത കേസിലെ പ്രതിയെയാണ് ഇന്ന് രാവിലെ ഉപ്പളയില്‍ വെച്ച് കസ്റ്റഡിയിലെടുത്തത്. വെടിവെപ്പ് നടന്ന ദിവസം രാവിലെ യുവാവ് ബന്തിയോട് ടൗണില്‍ വെച്ച് പൊലീസ് പിന്തുടരുന്നതിനിടെ സമീപത്തെ കാട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

Related Articles
Next Story
Share it