മംഗളൂരു: കര്‍ണാടക രാമനഗര മഗഡി താലൂക്കിലെ കഞ്ചുഗല്‍ ബന്ദേമഠത്തിലെ ബസവലിംഗ സ്വാമിജി (45)യെ മഠത്തിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുടൂര്‍ പോലീസ് സ്ഥലത്തെത്തി കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. മൂന്ന് മാസം മുമ്പ് കടലേമഠം സ്വാമിജിയും സമാനമായ രീതിയില്‍ ആത്മഹത്യ ചെയ്തിരുന്നു. ബസവലിംഗസ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് മഠത്തിലെ മറ്റ് സ്വാമിമാരുടെയും അന്തേവാസികളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിവരികയായിരുന്നു. കുറച്ചുദിവസങ്ങളായി ബസവലിംഗസ്വാമിജി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചുവരികയായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.