ഓണ്‍ലൈന്‍ റമ്മിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി നീക്കി

തിരുവനന്തപുരം: ഓണ്‍ലൈന്‍ റമ്മിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി നീക്കി. ഓണ്‍ലൈന്‍ റമ്മി ചൂതാട്ട പരിധിയില്‍ വരില്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി. വിവിധ ഗെയിമിംഗ് കമ്പനികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഓണ്‍ലൈന്‍ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറങ്ങിയത്. 1960ലെ കേരള ഗെയിംമിംഗ് ആക്ടില്‍ സെക്ഷന്‍ 14 എയില്‍ ഭേദഗതി വരുത്തിയാണ് സര്‍ക്കാര്‍ പണം നല്‍കിയുള്ള ഓണ്‍ലൈന്‍ റമ്മി കളി നിയമ വിരുദ്ധമാക്കി […]

തിരുവനന്തപുരം: ഓണ്‍ലൈന്‍ റമ്മിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി നീക്കി. ഓണ്‍ലൈന്‍ റമ്മി ചൂതാട്ട പരിധിയില്‍ വരില്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി. വിവിധ ഗെയിമിംഗ് കമ്പനികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഓണ്‍ലൈന്‍ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറങ്ങിയത്. 1960ലെ കേരള ഗെയിംമിംഗ് ആക്ടില്‍ സെക്ഷന്‍ 14 എയില്‍ ഭേദഗതി വരുത്തിയാണ് സര്‍ക്കാര്‍ പണം നല്‍കിയുള്ള ഓണ്‍ലൈന്‍ റമ്മി കളി നിയമ വിരുദ്ധമാക്കി ഉത്തരവിറക്കിയത്. നിലവിലുള്ള നിയമത്തില്‍ മാറ്റം വരുത്തിയ സര്‍ക്കാര്‍, പണം വെച്ചുള്ള ഓണ്‍ലൈന്‍ റമ്മി കളിയെ കൂടി ഉള്‍പ്പെടുത്തിയായിരുന്നു പുതിയ വിജ്ഞാപനം പുറത്തിറക്കിയിരുന്നതാണ്. ഇതാണ് ഇപ്പോള്‍ ഹൈക്കോടതി ഇടപെട്ട് റദ്ദാക്കിയിരിക്കുന്നത്.

ഓണ്‍ലൈന്‍ വാതുവെപ്പ് ഗെയിമുകള്‍ നിരോധിച്ച തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവ് മുമ്പ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഓണ്‍ലൈന്‍ റമ്മി, പോക്കര്‍ കളികള്‍ നിരോധിച്ചുള്ള ഉത്തരവാണ് റദ്ദാക്കിയിരുന്നത്. ഓണ്‍ലൈന്‍ ഗെയിമുകള്‍ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിയമാനുസൃത അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ നടപടി.

Related Articles
Next Story
Share it